അതിർത്തി കർശന നിരീക്ഷണത്തിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കുമെ ന്ന് മുഖ്യമന്ത്രി. സമീപ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കോവി ഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കേരളത്തിലേ ക്കും തിരികെയും ആളുകൾ നിയന്ത്രണങ്ങൾ ലംഘിച്ച് കടക്കുന്നുണ്ട്. ഇത് തടയാൻ കർശന നട പടിയെടുക്കുമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അതിർത്തിയിൽ ക ണ്ടെയ്നർ ലോറികൾ ഉൾപ്പെടെ തുറന്നു പരിേശാധിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ഉൗടുവഴികളിലൂടെ ആളുകൾ കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ െപാലീസ് ബൈക്ക് പട്രോളിങ് ശക്തമാക്കും. അതിർത്തി പ്രദേശങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ച് ഡിവൈ.എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ പരിേശാധന ശക്തമാക്കും- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, അതിർത്തി മേഖലകളിൽ പഴുതടച്ച സുരക്ഷയും നിയന്ത്രണങ്ങളും തുടരുേമ്പാഴും തമിഴ്നാട്ടിൽനിന്ന് ഒളിച്ചുകടക്കുന്നവരുടെ എണ്ണം കൂടുന്നു. തമിഴ്നാട്ടിലെ രോഗബാധിത മേഖലയിൽനിന്ന് എത്തിയ മൂന്നുപേർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ നിയന്ത്രണങ്ങൾ മറികടന്നെത്തിയവരാണെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. ശേഷിക്കുന്നയാൾ ഡ്രൈവറാണ്.
പഴം, പച്ചക്കറി വണ്ടികൾ, ആംബുലൻസ് എന്നിവയിലും കാൽനടയായുമാണ് രണ്ടുപേർ കേരളത്തിലെത്തിയത്. ഇൗ സാഹചര്യത്തിൽ ചെക്ക്പോസ്റ്റുകളിൽ ചരക്കുവാഹനങ്ങളടക്കം പരിശോധിക്കാനാണ് തീരുമാനം. തമിഴ്നാട്ടിൽനിന്ന് അത്യാവശ്യ വസ്തുക്കളുമായി വരുന്ന വാഹനങ്ങളിലെ ജീവനക്കാരെ കർശനമായി നിരീക്ഷിക്കും. ഇവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തും. തിരിച്ചുപോകുമ്പോഴും വാഹനത്തിൽ ഇവർ തന്നെയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തും. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മേഖലകളിലെല്ലാം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.
അതേസമയം, ഉൗടുവഴികളും ഇടപ്പാതകളും വഴി നിരവധിേപർ കേരളത്തിലേക്ക് കടക്കുന്നുണ്ട്. ചരക്കുവാഹനങ്ങളിലും ആംബുലൻസിലുമായി പലരും തമിഴ്നാട്ടിലേക്ക് പോകുകയും വരുകയും ചെയ്യുന്നുണ്ടെന്നാണ് വിവരം. റെയിൽവേ പാളങ്ങളിലൂടെ നടന്ന് അതിർത്തി കടക്കുന്ന പ്രവണതയായിരുന്നു ആദ്യം. പൊലീസ് ഇടപെട്ട് ഇത് നിരുത്സാഹെപ്പടുത്തി. റെയിൽപാളങ്ങൾ നിരീക്ഷിക്കാനുള്ള ഇൻസ്പെക്ഷൻ വാഹനങ്ങളിൽ കയറി തലസ്ഥാനത്തെത്തിയ അഞ്ച് റെയിൽവേ ജീവനക്കാർക്കെതിരെ കേസെടുക്കുകയും നിരീക്ഷണകേന്ദ്രത്തിലാക്കുകയും ചെയ്തത് കഴിഞ്ഞയാഴ്ചയാണ്. കൊല്ലത്തോട് അതിർത്തി പങ്കിടുന്ന തെങ്കാശിയിൽ 30ഒാളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 28 പേരും പുളിയൻകുടി സ്വദേശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
