Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2021 5:32 AM GMT Updated On
date_range 2021-03-27T11:02:12+05:30അതിർത്തിത്തർക്കം: ചാലക്കുടിയിൽ അറുപതുകാരനെ ചവിട്ടിയും വെട്ടിയും കൊലപ്പെടുത്തി
text_fieldsഅതിരപ്പിള്ളി: അതിർത്തി തർക്കത്തെ തുടർന്ന് മുനിപ്പാറയിൽ ഒരാളെ വെട്ടിയും ചവിട്ടിയും കൊന്നു. കളത്തിൽ ദേവസി (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. വീടിനു സമീപത്തെ വഴി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.
നേരത്തെ വഴി സംബന്ധിച്ച് തർക്കവും വഴക്കും ഉണ്ടായിട്ടുള്ളതാണ്. ഈ വിഷയത്തിൽ ദേവസിയുടെ പേരിൽ കേസുണ്ട്. ശനിയാഴ്ച രാവിലെയും വഴിയുടെ പേരിൽ വഴക്കുണ്ടായി. മൂന്ന് പേർ ദേവസിയെ മർദ്ദിക്കുകയായിരുന്നു. കാലിന് താഴെയാണ് വെട്ടേറ്റത്.
എതിരാളികൾ വയറ്റിൽ ചവിട്ടിയതാണ് മരണകാരണമെന്നറിയുന്നു. എറണാകുളം രാജഗിരി ആശുപത്രിയിൽ എത്തിച്ചു. ചികിത്സക്കിടെ മരിച്ചു.
Next Story