Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിർത്തിത്തർക്കം:...

അതിർത്തിത്തർക്കം: അയൽവാസിയെ വെടിവെച്ച 'സായ്' മുൻ പരിശീലകൻ അറസ്​റ്റിൽ

text_fields
bookmark_border
premadasan
cancel
camera_alt

പ്രേ​മ​ദാ​സ​ൻ

തൃ​ശൂ​ർ: അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​നി​ടെ പ​ട്ടാ​പ്പ​ക​ൽ അ​യ​ൽ​വാ​സി​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത 'സാ​യ്​' മു​ൻ പ​രി​ശീ​ല​ക​ൻ അ​റ​സ്​​റ്റി​ൽ. നെ​ടു​പു​ഴ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​രു​വ​ന്നൂ​ർ​ക്കാ​ര​ൻ വീ​ട്ടി​ൽ പ്രേ​മ​ദാ​സ​നാ​ണ്​ (63) അ​റ​സ്​​റ്റി​ലാ​യ​ത്.

അ​യ​ൽ​വാ​സി ചി​രി​യം​ക​ണ്ട​ത്ത് വീ​ട്ടി​ൽ റോ​ഷ​നു​മാ​യി (28) അ​തി​ർ​ത്തി​ത്ത​ർ​ക്ക​ത്തി​നി​ട​യി​ലാ​ണ് പി​സ്​​റ്റ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ടി​യു​തി​ർ​ത്ത​ത്. റോ​ഷ​ൻ ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. വെ​ടി​യു​തി​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്കി​ന് ഡി​സം​ബ​ർ വ​രെ ലൈ​സ​ൻ​സു​ണ്ട്.

'സാ​യ്​' ഹാ​ൻ​ഡ്​​ബാ​ൾ പ​രി​ശീ​ല​ക​നാ​യി​രു​ന്ന പ്രേ​മ​ദാ​സ​ൻ 2017ലാ​ണ് വി​ര​മി​ച്ച​ത്. വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ്​ സ​മീ​പ​ത്തെ പ​റ​മ്പി​ലേ​ക്ക് പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. പ​തി​വ് ത​ർ​ക്കം പ്ര​കോ​പ​ന​ത്തി​ലേ​ക്ക് നീ​ങ്ങി​യ​താ​ണ് വെ​ടി​യു​തി​ർ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsborder dispute
News Summary - Border dispute: Former 'Sai' coach arrested for shooting neighbor
Next Story