Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിർത്തി തർക്കം; അച്ഛനും മകനും അയൽവാസി സ്ത്രീയുടെ വെട്ടേറ്റു

text_fields
bookmark_border
kerala police
cancel

കൊച്ചി: ‍എറണാകുളത്ത് അതിർത്തി തർക്കത്തിനിടെ അയൽവാസിയായ യുവതി അച്ഛനെയും മകനെയും വെട്ടി. പറവൂർ ചിറ്റാറ്റുക്കര പട്ടണം സ്വദേശികളായ ഷാജി, മകൻ വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ബേബി എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. അതിർത്തിയിൽ കെട്ടിയ വേലി പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണുണ്ടായത്. വീട്ടിലേക്ക് കയറിച്ചെന്നാണ് ബേബി രണ്ടു പേരെയും വെട്ടിയത്.

കൈപ്പത്തിക്കും തോളിനുമാണ് ഷാജിക്കും വിഷ്ണവിനും വെട്ടേറ്റത്. ഇവർക്ക് ബേബിയുമായി അതിർത്തി തർക്കം നേരത്തെ തന്നെ ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - border dispute; Father and son hacked by a neighbor woman
Next Story