'മെഹ്ഫിൽ, പ്രണയത്തിെൻറ രണ്ടാം പുസ്തകം' പ്രകാശനം ചെയ്തു
text_fieldsമെഹബൂബ് ഖാൻ പൂവാറിെൻറ ‘മെഹ്ഫിൽ പ്രണയത്തിൻ്റെ രണ്ടാം പുസ്തകം’ കവിതാ സമാഹാരം പ്രകാശനം എം.എൽ.എ വിൻസെൻറ് ഉൾപ്പടെയുള്ളവർ നിർവഹിക്കുന്നു
തിരുവനന്തപുരം: മെഹബൂബ് ഖാൻ പൂവാറിെൻറ 'മെഹ്ഫിൽ പ്രണയത്തിൻ്റെ രണ്ടാം പുസ്തകം' കവിതാ സമാഹാരം 101 വായനക്കാർ ഒരുമിച്ച് പ്രകാശനം ചെയ്തു. ട്രിവാൻഡ്രം കൾച്ചറൽ സെൻററിൽ നടന്ന പരിപാടിയിൽ കോവളം എം.എൽ.എ എ. വിൻസെൻറ്, വിനോദ് വൈശാഖി ,ജേക്കബ് എബ്രഹാം, അമീർ കണ്ടൽ, എം.മെഹബൂബ്, ഡോ.സൈനബ, സ്മിത നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ചടങ്ങിൽ അഷ്കർ കബീർ, പൂവാർ മസ്ജിദ് മുഅദ്ദിൻ മുഹമ്മദ് ഹനീഫ, പൂവാർ ഇടവക കപ്യാർ പീറ്റർ ,മുതിർന്ന പത്രവിതരണക്കാരൻ മുരളീധരൻ തുടങ്ങിയ വ്യത്യസ്ത മേഖലകളിലെ വ്യക്തിത്വങ്ങളെ ആദരിച്ചു. നേരത്തേ പുസ്തകത്തിൻ്റെ കവർ പേജ് സോഷ്യൾ മീഡിയയിലൂടെ 1001 പേർ ഒരേസമയം പ്രകാശനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

