നിയമസഭ പുസ്തകോത്സവം: സ്റ്റാളുകൾ തുറന്നു
text_fieldsനിയമസഭ മന്ദിരത്തിൽ നടക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ‘മാധ്യമം ബുക്സ്’ സ്റ്റാൾ കേരള സാഹിത്യ അക്കാദമി ചെയർമാൻ കവി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ സ്റ്റാളുകൾ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. വൈക്കം ക്ഷേത്രകലാപീഠം അവതരിപ്പിച്ച പഞ്ചാരിമേളത്തിന്‍റെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടനം. കെ.എൽ.ഐ.ബി.എഫിന്‍റെ ആദ്യ പതിപ്പ് വലിയ വിജയമായിരുന്നു. അതുപോലെ തന്നെ രണ്ടാം പതിപ്പും വൻ വിജയമാകട്ടെയെന്ന് സ്പീക്കർ ആശംസിച്ചു. തുടർന്ന്, നിയമസഭ ലൈബ്രറിയുടെ പുസ്തക പ്രദർശനം സ്പീക്കർ ഉദ്ഘാടനം ചെയ്തു.
പുസ്തകോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച ആര്‍. ശങ്കരനാരായണൻ തമ്പി മെംബേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സമഗ്ര സംഭാവനക്കുള്ള ‘നിയമസഭ അവാർഡ്’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് മുഖ്യമന്ത്രി സമ്മാനിക്കും. ഏഴുവരെയാണ് പുസ്തകോത്സവം. 160 ഓളം പ്രസാധകരുടെ 255 ലധികം സ്റ്റാളുകളാണ് പുസ്തകോത്സവത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

