Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 14.10 ശതമാനം ബോണസ്

text_fields
bookmark_border
petrol pump
cancel

മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 14.10 % ബോണസ് നൽകുവാൻ തീരുമാനമായി. കഴിഞ്ഞ വർഷം ഇത് 13.25% മായിരുന്നു. ലേബർ ഓഫീസർ കെ. മനോജിന്‍റെ സാന്നിധ്യത്തിൽ പമ്പുടമകളും ട്രേഡ് യൂനിയൻ നേതാക്കളുമായി ലേബർ ഓഫീസിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

മാഹി ടൗൺ, പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിലായി പ്രവൃത്തിക്കുന്ന 17 പമ്പുകളിലെ 350 ജീവനക്കാർക്കാണ് ഈ മാസം 24 ന് ബോണസ് ലഭിക്കുക.

പമ്പുടമകളെ പ്രതിനിധീകരിച്ച് മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് പി.എൻ. ഗണേശൻ, സെക്രട്ടറി കെ.സുജിത്ത്, ഹരീഷ്, ട്രേഡ് യൂനിയൻ നേതാക്കളായ എ. പ്രേമരാജൻ, ടി. സുരേന്ദ്രൻ (സി.ഐ.ടി.യു.) കെ. മോഹനൻ (ഐ.എൻ.ടി.യു.സി), കെ. പ്രമോദ്(ബി.എം.എസ്) എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 14.10 percent bonus for petrol pump employees in Mahe
Next Story