Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബോണ്ട്​ വിവാദം:...

ബോണ്ട്​ വിവാദം: അയ്യപ്പനെ മറയാക്കി വിവാദ വാദവുമായി ദേവസ്വം ബോർഡ്​

text_fields
bookmark_border
devasom-board
cancel

തി​രു​വ​ന​ന്ത​പു​രം: ധ​ന​ല​ക്ഷ്മി ബോ​ണ്ട് വി​വാ​ദ​ത്തി​ല്‍നി​ന്ന് ത​ല​യൂ​രാ​ന്‍ ‘അ​യ്യ​പ്പ​നെ’ മ​റ​യാ​ക ്കി വി​ചി​ത്ര വാ​ദ​വു​മാ​യി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ്. പ്ര​ള​യ​വും യു​വ​തി​പ്ര​വേ​ശ​ന വി​ധി​യ ും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​മെ​ന്ന് അ​യ്യ​പ്പ​ന്‍ മു​ന്‍കൂ​ട്ടി ക​ണ്ട​തി​നാ​ലാ​ണ് പി.​എ​ ഫ് ഫ​ണ്ടി​ലെ 150 കോ​ടി രൂ​പ ബോ​ണ്ടി​ല്‍ നി​ക്ഷേ​പി​ച്ച​തെ​ന്ന വി​ചി​ത്ര​മാ​യ വാ​ദ​മാ​ണ്​ ബോ​ര്‍ഡ് ഹൈ​കോ​ട​തി​യെ അ​റി​യി​ച്ച​ത്.

ജീ​വ​ന​ക്കാ​രു​ടെ പി.​എ​ഫ്​ തു​ക​യാ​ണ് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് ന​ഷ്​​ട​സാ​ധ്യ​ത​യു​ള്ള ധ​ന​ല​ക്ഷ്മി ബാ​ങ്കി​​െൻറ ബോ​ണ്ടി​ല്‍ നി​ക്ഷേ​പി​ച്ച​ത്. ഇൗ ​സം​ഭ​വ​ത്തി​ൽ വി​മ​ര്‍ശ​ന​മു​യ​ർ​ന്ന്​ ഹൈ​കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ന്യാ​യീ​ക​രി​ക്കാ​ന്‍ ദേ​വ​സ്വം ബോ​ര്‍ഡ് ‘അ​യ്യ​പ്പ’​​െൻറ പേ​ര്​ കൂ​ട്ടു​പി​ടി​ച്ച​ത്. യു​വ​തി​പ്ര​വേ​ശ​നം, പ്ര​ള​യം തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി​ക​ള്‍ ഉ​ണ്ടാ​കു​ന്ന​തി​ന് മു​മ്പാ​ണ് പി.​എ​ഫ് ഫ​ണ്ടി​ലെ പ​ണം ധ​ന​ല​ക്ഷ്മി ബാ​ങ്കി​​െൻറ ബോ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ ബോ​ര്‍ഡ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

തീ​രു​മാ​നം വി​വാ​ദ​മാ​യ​പ്പോ​ഴാ​ണ് എ​ല്ലാം അ​യ്യ​പ്പ​​െൻറ പേ​രി​ൽ ചു​മ​ത്തി ബോ​ര്‍ഡ് ത​ല​യൂ​രു​ന്ന​ത്. വീ​ഴ്ച മ​റ​യ്ക്കാ​ന്‍ അ​യ്യ​പ്പ​നെ കൂ​ട്ടു​പി​ടി​ച്ച ബോ​ര്‍ഡ് പ​​ക്ഷേ, പ്ര​പ​ഞ്ച​ത്തി​ലാ​ര്‍ക്കും ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന ത​ത്ത്വ​ശാ​സ്ത്ര​വും വി​ള​മ്പു​ന്നു​ണ്ടെ​ന്ന​താ​ണ് ര​സ​ക​രം. ഉ​യ​ര്‍ന്ന പ​ലി​ശ​നി​ര​ക്ക് ല​ഭി​ക്കു​ന്ന മ​റ്റു ബ​ദ​ല്‍ നി​ക്ഷേ​പ മാ​ര്‍ഗ​ങ്ങ​ള്‍ ല​ഭ്യ​മ​ല്ലെ​ന്നു പ​റ​ഞ്ഞും ബോ​ണ്ടി​ലെ നി​ക്ഷേ​പ​ത്തെ​പ്പ​റ്റി ബോ​ര്‍ഡ് ന്യാ​യീ​ക​രി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travancore devaswom boardkerala newsmalayalam newsBond Issues
News Summary - Bond Issues Devaswom Board -Kerala News
Next Story