ബോണക്കാട് ലാത്തിച്ചാർജ്: അന്വേഷണം നടത്തണമെന്ന് ആർച് ബിഷപ് സൂസപാക്യം
text_fieldsതിരുവനന്തപുരം: ബോണക്കാട് കുരിശുമലയിൽ ആരാധനക്കെത്തിയ വൈദികരടങ്ങുന്ന വിശ്വാസികളെ ക്രൂരമായി മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത പൊലീസ് നടപടി ക്രൂരവും പ്രതിഷേധാർഹവുമാണെന്ന് കെ.സി.ബി.സി. പ്രസിഡൻറും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ആർച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. പ്രാർഥനക്കെത്തിയ വിശ്വാസസമൂഹത്തെയാണ് പൊലീസ് അകാരണമായി ലാത്തിച്ചാർജ് ചെയ്തത്. ഇത് സർക്കാറിനും കോടതിവിധിക്കുമെതിരായ വെല്ലുവിളിയാണ്.
പരിക്കേറ്റ് വൈദികരടക്കം ഒട്ടേറെപേർ ആശുപത്രികളിലാണ്. ഈ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി മർദനത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൊലീസ് കസ്റ്റഡിയിലുള്ളവരെ ഉടൻ മോചിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കത്തോലിക്ക സഭ ഭൂമി കൈയേറ്റത്തെയോ അക്രമത്തെയോ അനുകൂലിക്കുകയോ േപ്രാത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. കാലാകാലങ്ങളായി വിശ്വാസസമൂഹം അനുഷ്ഠിച്ചുപോരുന്ന ആചാരാനുഷ്ഠാനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തെ അനുകൂലിക്കാനുമാകില്ല. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന ആരാധന സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും കേരളത്തിെൻറ മതസൗഹാർദ അന്തരീക്ഷം തകർക്കപ്പെടാൻ ഇടവരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
