പത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി
text_fieldsതിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് പോലീസും ഡോഗ് സ്‌കോഡും പരിശോധന നടത്തി. സംഭവം വ്യാജ ബോംബ് ഭീഷണിയാണെന്ന് പൊലീസ് പറഞ്ഞു.
മെയിലിന്റെ ഉറവിടത്തെകുറിച്ച് സൈബര്‍ സെല്‍ പരിശോധിക്കും. നേരത്തെ ഡല്‍ഹി ഹൈകോടതിക്കും ബോംബെ ഹൈകോടതിക്കും ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു. പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു.
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. തുടർന്ന് ബോംബ് ഡോഗ് സ്ക്വാഡുകൾ സംയുക്തമായി ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും വിശദമായ പരിശോധന നടത്തി. സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗത്തിന് ലഭിച്ച ഇ മെയിൽ സന്ദേശത്തിലായിരുന്നു ബോംബ് ഭീഷണി.
കാടാമ്പുഴ പൊലീസ് ഇൻസ്പെക്ടർ വി.കെ ശ്രീജിത്തിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. തുടർ നടപടിയുടെ ഭാഗമായി കാടാമ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

