Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിലും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കും

text_fields
bookmark_border
Nedumbassery Airport, Thiruvananthapuram Railway Station
cancel

നെടുമ്പാശ്ശേരി: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. പൊലീസിന്റെ ഫേസ്ബുക്ക് മെസഞ്ചറിലേക്കാണ് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ, ഭീഷണി സന്ദേശമെത്തിയത്.

32 മണിക്കൂറിനുള്ളിൽ ഈ രണ്ടിടത്തും ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. തെലങ്കാനയിൽ നിന്നാണ് സന്ദേശമെത്തിയിട്ടുള്ളതെന്ന്​ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്​.

തുടർന്ന്, ബോബ് സ്​ക്വാഡും പൊലീസും ഭീഷണിയുള്ള സ്ഥലങ്ങളിൽ വിശദ പരിശോധന ആരംഭിച്ചു. വൈകീട്ടോടെ, ആരംഭിച്ച പരിശോധന രാത്രിയും തുടർന്നു. നെടുമ്പാശ്ശേരിയിൽ സുരക്ഷ ഏജൻസികളുടെ പ്രത്യേക യോഗം ചേർന്നു. കോട്ടയം, കൊല്ലം, എറണാകുളം റെയിൽവേ സ്‌റ്റേഷനുകളിലും പൊലീസ് നിരീക്ഷണം കർശനമാക്കി.

തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരുടെ പ്രവേശനം ഒരു കവാടത്തിലൂടെ മാത്രമാക്കി. പരിശോധനക്കൊപ്പം കർശന പൊലീസ് സുരക്ഷയുമേർപ്പെടുത്തി. തെലങ്കാന പൊലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bomb threat at Thiruvananthapuram railway station and Nedumbassery airport
Next Story