കതിരൂർ സ്ഫോടനം: പരിക്കേറ്റവരിൽ ടി.പി കേസിൽ കോടതി വെറുതെ വിട്ടയാളും
text_fieldsകണ്ണൂർ: തലശ്ശേരിക്കടുത്ത് പൊന്ന്യത്ത് ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് പരിക്കേറ്റവരിൽ ഒരാൾ ടി.പി വധക്കേസ് പ്രതി. അഴിയൂർ സ്വദേശിയായി രമീഷ് ടി.പി ചന്ദ്രശേരഖരനെ വെട്ടിക്കൊന്ന കേസിൽ 24ാം പ്രതിയായിരുന്നു. എന്നാൽ, കോടതി വെറുതെവിട്ടു.
സ്ഫോടനത്തിൽ ഇയാളുടെ ഇരുകൈ പത്തികളും അറ്റതായാണ് വിവരം. ടി.പി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയുടെ അടുത്തയാളായാണ് രമീഷ് അറിയപ്പെടുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെ പൊന്ന്യം ചൂള റോഡിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ സി.പി.എമ്മുകാരായ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. പുഴക്കരയിലെ ആളൊഴിഞ്ഞ ഷെഡിലാണ് പൊട്ടിത്തെറിയുണ്ടായത്. ഷെഡിൽ സ്റ്റീൽ ബോംബ് നിർമാണ സാമഗ്രികളും മറ്റും കണ്ടെടുത്തിട്ടുണ്ട്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

