കായണ്ണ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്; ഇന്ന് ഹർത്താൽ
text_fieldsകോഴിക്കോട്: കായണ്ണയിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. മുസ്‍ലിംലീഗ് പ്രാദേശിക നേതാവ് പി.സി ബഷീറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്ന് പുലർച്ചെ 2.30 നാണ് സംഭവം. മൂന്ന് ബോംബാണ് വീടിന് നേരെ എറിഞ്ഞത്. ആദ്യത്തെ രണ്ട് ബോംബും പൊട്ടിയിരുന്നില്ല. മൂന്നാമത്തെ ബോംബാണ് പൊട്ടിത്തെറിച്ചത്. വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട കാറിന് മുകളിലുടെ എറിഞ്ഞ സ്‌ഫോടക വസ്തു പതിച്ചതിനെ തുടര്‍ന്ന് വരാന്തയുടെ ടൈല്‍സും ജനല്‍ ചില്ലുകളും തകര്‍ന്നു. വൻശബ്ദം കേട്ട് വീട്ടുകാര്‍ ഉണർന്നപ്പോഴാണ് വിവരമറിയുന്നത്. ആര്‍ക്കും പരിക്കില്ല. രണ്ട് പേരാണ് അക്രമണം നടത്തിയത്.
റോഡില്‍ നിന്ന് നടന്നു വന്ന് ബോംബ് എറിയുന്നതായി സിസി ടി വി യില്‍ കാണുന്നുണ്ട്. ആളെ വ്യക്തമല്ല. പേരാമ്പ്ര എഎസ്‌ഐ സജി ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വിദഗ്ധ പരിശോധന നടത്തും.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ച 2 വരെ കായണ്ണയിൽ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു.