Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2019 12:52 AM IST Updated On
date_range 6 May 2019 12:52 AM ISTകള്ളവോട്ട്: 43 ബൂത്തുകളിലെ വെബ് കാമറ ദൃശ്യങ്ങൾ പരിശോധിച്ചു
text_fieldsbookmark_border
കാസർകോട്: കള്ളവോട്ട് പരാതികൾ വ്യാപകമായതോടെ കാസർകോട് ലോക്സഭ മണ്ഡലത്തിലെ 43 ബൂത്തുകളിലെ വെബ് കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ 43 പ്രശ്നബാധിത ബൂത്തുകളിലെ ദൃശ്യങ്ങളാണ് ഞായറാഴ്ച രാവിലെ മുതൽ പരിശോധിച്ചത്. കാസർകോട് നിയമസഭ മണ്ഡലത്തിലെ നാലും ഉദുമയിലെ മൂന്നും കാഞ്ഞങ്ങാെട്ട 13ഉം തൃക്കരിപ്പൂരിലെ 23ഉം ബൂത്തുകളിൽനിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശോധനയിൽ സബ് കലക്ടർ, ഡെപ്യൂട്ടി കലക്ടർമാർ, തെരഞ്ഞെടുപ്പ് ചുമതലയുള്ള തഹസിൽദാർമാർ, ബൂത്ത് ലെവൽ ഒാഫിസർമാർ, വെബ് കാമറകൾ പ്രവർത്തിപ്പിച്ച അക്ഷയ സെൻററിലെ ജീവനക്കാർ, തെരഞ്ഞെടുപ്പ് കമീഷൻ ചുമതലപ്പെടുത്തിയ സാേങ്കതികവിദഗ്ധർ തുടങ്ങിയവർ സംബന്ധിച്ചു. തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശപ്രകാരമായിരുന്നു പരിശോധന. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയും പരിശോധിക്കുന്നുണ്ട്. ക്രമക്കേട് റിപ്പോർട്ട് ചെയ്ത ബൂത്തുകളിലെ ദൃശ്യങ്ങൾ അസി. റിേട്ടണിങ് ഒാഫിസർമാരുടെ നേതൃത്വത്തിൽ വീണ്ടും പരിശോധിക്കും. അതിനുശേഷം റിപ്പോർട്ട് ജില്ല വരണാധികാരിയായ ജില്ല കലക്ടർക്ക് നൽകും. ഇതിെൻറ അടിസ്ഥാനത്തിൽ ജില്ല കലക്ടർ തിങ്കളാഴ്ച മുഖ്യ വരണാധികാരിക്ക് റിപ്പോർട്ട് നൽകും.
വിഡിയോ പരിശോധന കഠിനം; സമയത്തിന് നടപടിയാകുമോയെന്ന് ആശങ്ക
കണ്ണൂർ: കള്ളവോട്ടു പരാതികളിൽ തെളിവെടുപ്പ് ദീർഘമായി നീളും. ബൂത്തുകളിലെ വിഡിയോ ദൃശ്യങ്ങളാണ് പരാതികളുടെ വസ്തുതകൾ വ്യക്തമാക്കാൻ പ്രധാനമായി പരിശോധിക്കുന്നത്. ബൂത്തുകളിലെ മണിക്കൂറുകൾ നീളുന്ന വിഡിയോ ദൃശ്യങ്ങൾ കുത്തിയിരുന്ന് കാണാതെ ഒരു തീരുമാനവുമെടുക്കാനാവില്ല. കൂടുതൽ പരാതികൾ ജില്ല കലക്ടർക്ക് മുന്നിലെത്തിയയോടെ എല്ലാ പരാതികളിലെയും പരിശോധനകളുടെ സമയദൈർഘ്യം ഇനിയും കൂടും. പാമ്പുരുത്തിയിലെ 166ാം നമ്പർ ബൂത്തിലെ വിഡിയോ പരിശോധിക്കുന്നതിന് 10 മണിക്കൂറിലധികമാണ് കണ്ണൂർ ജില്ല കലക്ടർ ചെലവഴിച്ചത്.
ദൃശ്യങ്ങൾ സംബന്ധിച്ച് എതിർപ്പുന്നയിക്കുേമ്പാൾ ഇതും പരിശോധിക്കേണ്ടിവരും. ഇതിനു പുറേമ, പരാതിക്കാർ, ബൂത്ത് ഏജൻറുമാർ, മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികളെടുക്കുകയും വസ്തുതകൾ വിശകലനം ചെയ്യേണ്ടിയും വരും. മുെമ്പങ്ങുമില്ലാത്ത ജോലിഭാരമാണ് കള്ളവോട്ട് സംഭവം ജില്ലയിലെ മുതിർന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. കള്ളവോട്ട് സംഭവം കണ്ണൂരിലെ തെരഞ്ഞെടുപ്പിനെ സംശയത്തിെൻറ നിഴലിൽ നിർത്തിയിരിക്കുന്നതിനാൽ സമയബന്ധിതമായി നടപടിയെടുക്കാതിരിക്കാനാവില്ല. ഇതിനായി കഴിയുന്നതിെൻറ പരമാവധി സമയം പരിശോധനകൾക്കും തെളിവെടുപ്പിനുമായി മാറ്റിെവക്കുകയാണ്.
13 ലീഗ് പ്രവർത്തകർ ഇന്ന് ഹാജരാകാൻ നോട്ടിസ്
കണ്ണൂർ: പാമ്പുരുത്തിയിൽ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തിൽ 13 മുസ്ലിംലീഗ് പ്രവർത്തകരോട് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ജില്ല കലക്ടർ മിർ മുഹമ്മദലി നോട്ടിസ് നൽകി. കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ ഭാഗമായ തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിലെ 166 ബൂത്തിലാണ് ക്രമക്കേട് നടന്നത്. 28 പ്രവാസികളുടെ വോട്ടുകൾ കള്ളവോട്ടായി ചെയ്തെന്നു കാണിച്ച് സി.പി.എം പരാതി നൽകിയിരുന്നു. അതിനിടെ പുതുതായി രണ്ട് കള്ളവോട്ട് പരാതികൾ കൂടി കോൺഗ്രസ് ഇന്ന് നൽകും. കൊളച്ചേരിയിലെ നണിയൂർ നമ്പ്രത്തെ ബൂത്ത് നമ്പർ 160, ഇ.പി.കെ.എൻ.എസ് സ്കൂളിലെ 155ാം ബൂത്ത് എന്നിവിടങ്ങളിലായി രണ്ട് വീതം കള്ളവോട്ടുകളെക്കുറിച്ചാണ് പരാതി നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story