കൂടുതൽ തെളിവുതേടി യു.ഡി.എഫ്; 43 ബൂത്തുകളിലെ ദൃശ്യങ്ങൾ സംഘടിപ്പിക്കാൻ നീക്കം
text_fieldsകാസർകോട്: കള്ളവോട്ട് സംബന്ധിച്ച് യു.ഡി.എഫ് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ആരം ഭിച്ചു. കള്ളവോട്ട് നടന്നുവെന്ന് ബോധ്യമുള്ള ബൂത്തുകളുടെ വിവരം ഇന്ന് ഹാജരാക്കാൻ മണ്ഡലം ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില ദൃശ്യങ്ങൾ ചോർന്നതിൽനിന്നാണ് നിലവിൽ വിവാദമായ ബൂത്തുകളുടെ ദൃശ്യം പുറത്തായത്. സംശയിക്കപ്പെടുന്ന ബൂത്തുകളുടെ ദൃ ശ്യം ലഭിക്കണമെങ്കിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കണം.
വിവരാവകാശ പ്രകാരം അപേ ക്ഷ നൽകി വേണം തുടർനടപടിയെടുക്കാൻ. ജില്ലയിൽ മഞ്ചേശ്വരം മണ്ഡലം ഒഴികെ നാല് മണ്ഡല ങ്ങളിലായി 43 പ്രശ്ന ബാധിത ബൂത്തുകളുണ്ട്. ഇവിടങ്ങളിലെല്ലാം വെബ്കാസ്റ്റിങ് നടത് തിയിട്ടുണ്ട്. മുൻ തെരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടുകൾ ഒരേ പാർട്ടിക്ക് ലഭിച്ച ബൂത്തുക ളിലാണ് വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയത്. കാസര്കോട് നിയോജക മണ്ഡലത്തില് നാലും ഉ ദുമയില് മൂന്നും കാഞ്ഞങ്ങാട്ട് 13ഉം തൃക്കരിപ്പൂരിൽ 23ഉം പ്രശ്നബാധിത ബൂത്തുകളാണുള്ള ത്. കള്ളവോട്ടിന് സാധ്യതയുള്ള ബൂത്തുകൾ പരിശോധിച്ച് പരാതി നൽകാനാണ് യു.ഡി.എഫ് ന ീക്കം.
കള്ളവോട്ട് തടഞ്ഞ യു.ഡി.എഫ് ബൂത്ത് ഏജൻറുമാർക്ക് മർദനമേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: ലോക്സഭ മണ്ഡലത്തിലെ ബൂത്തിൽ കള്ളവോട്ട് തടയുന്നതിനിടെ യു.ഡി.എഫ് ബൂത്ത് ഏജൻറുമാരെ മർദിക്കുന്ന ദൃശ്യം പുറത്ത്. തളിപ്പറമ്പ് വേശാല യു.പി സ്കൂളിലെ 173ാം നമ്പർ ബൂത്തിൽ വിദേശത്തുള്ളയാളുടെ വോട്ട് മറ്റൊരാൾ ചെയ്യാനെത്തിയത് യു.ഡി.എഫ് ബൂത്ത് ഏജൻറ് ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് പ്രിസൈഡിങ് ഓഫിസർ രേഖകൾ കൃത്യമായി പരിശോധിക്കുകയും ഇയാളോട് വോട്ട് ചെയ്യാനാകില്ലെന്ന് അറിയിക്കുകയും ചെയ്തു.
ഈ വിരോധത്തിൽ യു.ഡി.എഫ് ബൂത്ത് ഏജൻറുമാരെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് തിങ്കളാഴ്ച മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
173ാം ബൂത്തിലും മാണിയൂരിലെ 171,172 ബൂത്തുകളിലും നടന്ന കള്ളവോട്ട് സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമീഷന് നൽകുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. വിദേശത്തുള്ളവരുടെ വോട്ട് ചെയ്തവരെക്കുറിച്ചുള്ള വിവരങ്ങൾ പരാതിയോടൊപ്പം സമർപ്പിക്കും. കള്ളവോട്ട് സംബന്ധിച്ച് നൽകിയ പരാതികളിൽ തെരഞ്ഞെടുപ്പ് കമീഷൻ ശക്തമായ നടപടികളെടുത്തില്ലെങ്കിൽ നിയമപോരാട്ടം നടത്തുമെന്ന് ഡി.സി.സി നേതൃത്വം അറിയിച്ചു.
കള്ളവോട്ടിൽ കുരുങ്ങി ഇടതുകോട്ട
കണ്ണൂർ: ജില്ലയിലെ ചെറുതാഴം പഞ്ചായത്ത് ഇടതുപക്ഷ കോട്ടയാണ്. ആകെയുള്ള 17 വാർഡുകളിൽ 16 എണ്ണത്തിൽ സി.പി.എമ്മും ഒരിടത്ത് സി.പി.ഐയുമാണ് വിജയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് ദൃശ്യങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷൻ സ്ഥിരീകരിച്ച എൻ.പി. സലീന 16ാം വാർഡായ കക്കോണിയിലെ ജനപ്രതിനിധിയാണ്. 2015ൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഇവർ ഗ്രാമപഞ്ചായത്തംഗമാകുന്നത്.
2010ലെ തെരഞ്ഞെടുപ്പിൽ ചെറുതാഴം പഞ്ചായത്തിലെ പിലാത്തറ വാർഡിനെയാണ് ദൃശ്യങ്ങളിലുള്ള മറ്റൊരാളായ കെ.പി. സുമയ്യ പ്രതിനിധാനംചെയ്തത്. അന്ന് മുഴുവൻ വാർഡുകളിലും സി.പി.എമ്മാണ് ജയിച്ചുകയറിയത്. മുൻ പഞ്ചായത്തംഗമാണെങ്കിലും സാമൂഹികപ്രവർത്തക എന്നനിലയിൽ പ്രദേശത്ത് സജീവമാണ് സുമയ്യ. ഇരുവരുമാണ് കള്ളവോട്ട് ദൃശ്യങ്ങളിലുള്ളതെന്ന ജില്ല കലക്ടറുെട റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സ്ഥിരീകരിച്ചത്.
മാവേലിക്കരയിൽ പരാതിയുമായി യു.ഡി.എഫ്
ആലപ്പുഴ: മാവേലിക്കര ലോക്സഭ മണ്ഡലത്തിലും കള്ളവോട്ടെന്ന് പരാതി. മാവേലിക്കര നിയമസഭ മണ്ഡലത്തിലെ ബൂത്ത് നമ്പർ 77ൽ ഇടതുമുന്നണി അധികാര ദുർവിനിയോഗം നടത്തി കള്ളവോട്ട് ചെയ്തതായി യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിെൻറ ചീഫ് ഇലക്ഷൻ ഏജൻറും കെ.പി.സി.സി സെക്രട്ടറിയുമായ കെ.പി. ശ്രീകുമാർ വരണാധികാരിക്ക് പരാതി നൽകി. ബൂത്ത് നമ്പർ 77ലെ വോട്ടറായ ക്രമനമ്പർ 728ലെ വീണ എസ്. നായരുടെ പേരിലാണ് കള്ളവോട്ട് ചെയ്തത്. വിദേശത്തുള്ള വീണ എസ്. നായരുടെ വോട്ട് കൂട്ടിച്ചേർത്ത പട്ടികയിൽ ഉൾപ്പെടുത്തിയത് നിയമവിരുദ്ധമായാണ്. ഇതിനെതിരെ വരണാധികാരിക്കും ചീഫ് ഇലക്ടറൽ ഓഫിസർക്കും പരാതി നൽകി. എൽ.ഡി.എഫ് ആസൂത്രിതമായി വോട്ടർപട്ടികയിൽ പേര് ചേർത്ത് കള്ളവോട്ട് ചെയ്യിക്കുകയായിരുന്നു- ശ്രീകുമാർ പറഞ്ഞു.
കാസർകോട് മണ്ഡലത്തിലെ പുതിയങ്ങാടിയിലും കള്ളവോട്ട്
പഴയങ്ങാടി: കാസർകോട് ലോക്സഭ മണ്ഡലത്തിൽപെട്ട കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ പുതിയങ്ങാടിയിൽ യു.ഡി.എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തതിെൻറ ദൃശ്യങ്ങൾ പുറത്തുവന്നതായി എൽ.ഡി.എഫ്. പുതിയങ്ങാടിയിലെ 69ാം നമ്പർ ബൂത്തിലെ വോട്ടറായ മുഹമ്മദ് ഫായിസ് ഈ ബൂത്തിലും 70ാം നമ്പർ ബൂത്തിലും വോട്ട് ചെയ്ത ദൃശ്യമാണ് പുറത്തായത്. 69ാം നമ്പർ ബൂത്തിലെ വോട്ടറായ ആഷിഖ് അതേ ബൂത്തിൽ സ്വന്തം വോട്ടിനു പുറേമ കള്ളവോട്ടും ചെയ്ത ദൃശ്യവും പുറത്തായിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഹിതം നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് െതരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി. വിനോദ് െതരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
ശിക്ഷ ഒരു വർഷം തടവും പിഴയും
തിരുവനന്തപുരം: കള്ളവോട്ട് ചെയ്തതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171 സി, ഡി, എഫ് വകുപ്പനുസരിച്ചാകും കുറ്റം ചുമത്തുക. തെരഞ്ഞെടുപ്പ് നടപടികളെ തടസ്സപ്പെടുത്തൽ, ആൾമാറാട്ടം എന്നീ കുറ്റങ്ങളാണിത്. ഒരുവർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടുമാണ് ശിക്ഷ. ജാമ്യം ലഭിക്കുന്ന വകുപ്പാണിത്. അതിനാൽ ജയിൽശിക്ഷ പോലും അനുഭവിക്കേണ്ട വരാറില്ല. കള്ളവോട്ട് ചെയ്യുന്നവർ ശിക്ഷിക്കപ്പെടുന്നത് വിരളമാണ്. അതാണ് കള്ളവോട്ടിന് രാഷ്ട്രീയപാർട്ടികൾക്ക് ധൈര്യം നൽകുന്നതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒാപൺവോട്ട് ഇല്ല
തിരുവനന്തപുരം: ഓപൺവോട്ട് എന്ന പദപ്രയോഗം തെരഞ്ഞെടുപ്പുചട്ടങ്ങളിൽ എവിടെയും ഇല്ല. സഹായി വോട്ടാണ് (കംപാനിയൻ വോട്ട്) ഓപൺ വോട്ട് എന്ന് ഉദ്ദേശിക്കുന്നത്. ആ പ്രയോഗം തെറ്റാണ്. പോളിങ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ സാധ്യമല്ല. പൂർണമായും കമ്പ്യൂട്ടർനിയന്ത്രണത്തിലാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചത്. തെരഞ്ഞെടുപ്പിെൻറ തലേദിവസം പോളിങ് സാമഗ്രികൾ സ്വീകരിക്കുന്നസമയത്ത് പാസ്വേഡ് ഉപയോഗിച്ച് കമ്പ്യൂട്ടർ സംവിധാനം തുറക്കുമ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർ എവിടെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നതെന്ന കാര്യം അറിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
