Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളളവോട്ട്​ ആരോപണം:...

കളളവോട്ട്​ ആരോപണം: ജില്ലാ കമ്മിറ്റിയോട്​ റി​േപ്പാർട്ട്​ തേടിയെന്ന്​ കെ.പി.എ മജീദ്​

text_fields
bookmark_border
കളളവോട്ട്​ ആരോപണം: ജില്ലാ കമ്മിറ്റിയോട്​ റി​േപ്പാർട്ട്​ തേടിയെന്ന്​ കെ.പി.എ മജീദ്​
cancel

മലപ്പുറം: മുസ്​ലിം ലീഗിനെതിരായ കള്ളവോട്ട്​ ആരോപണം അന്വേഷിച്ച്​ റിപ്പോർട്ട്​ നൽകാൻ കണ്ണൂർ ജില്ലാ കമ്മിറ് റിയോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ സംസ്​ഥാന ജനറൽ ​െസക്രട്ടറി കെ.പി.എ മജീദ്​. കള്ളവോട്ടാണെന്ന്​ വ്യക്​തമായ ാൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ലീഗ്​ അതിനെ എതിർക്കില്ലെന്നും മജീദ്​ പറഞ്ഞു. റീ പോളിങ്​ ആവശ്യത്തിൽ തെരഞ്ഞെടുപ്പ്​ കമീഷൻ പരിശോധിച്ച്​ തീരുമാനമെടുക്ക​ട്ടെ എന്നും ആ തീരുമാനത്തെ ലീഗ്​ അനുകൂലിക്കുമെന്നും മജീദ ്​ കൂട്ടിച്ചേർത്തു. കാസർകോ​ട്ടെ ഉദുമയിലും കണ്ണൂരി​െല കല്യാശേരിയിലുമാണ്​ എൽ.ഡി.എഫ്​ ലീഗിനെതിരെ കള്ളവോട്ട്​ ആരോപണം ഉന്നയിച്ചത്​.

ഉദുമ മണ്ഡലത്തിലെ കല്ലിങ്കൽ ജി.യു.പി സ്​കൂളിലെ സംഭവം കള്ളവോട്ടല്ലെന്ന്​ വ്യക്​തമായതായി മജീദ്​ പറഞ്ഞു. വോട്ട്​ ചെയ്യാൻ വന്ന സ്​ത്രീ ഐ.ഡി കാർഡിൻെറ ഫോ​േട്ടാ​േകാപ്പിയുമായാണ്​ വന്നതെന്നും തുടർന്ന്​ പ്രിസൈഡിങ്​ ഓഫീസർ വോട്ട്​ ചെയ്യാൻ അനുവദിച്ചില്ലെന്നും മജീദ്​ പറഞ്ഞു. ഫോ​ട്ടോ കോപ്പി ആണെങ്കിലും ഇരു വിഭാഗത്തിലെയും ബൂത്ത്​ ഏജൻറുമാർ വോട്ട്​ ചെയ്യാൻ അനുവദിച്ചു. പക്ഷേ, പ്രിസൈഡിങ്​ ഒാഫീസർ അനുവദിക്കില്ലെന്ന്​​ പറഞ്ഞു. അങ്ങനെ​ അവിടെ ചെറിയ ബഹളമുണ്ടായി. പിന്നീട്​ അവർ ഒറിജിനൽ കാർഡ്​ കൊണ്ട്​ വന്ന്​ വോട്ട്​ രേഖപ്പൈടുത്തി -മജീദ്​ വ്യക്​തമാക്കി.

കണ്ണൂർ പുതിയങ്ങാടിയിലെ കല്യാശ്ശേരിയിൽ ഇരട്ട വോട്ട്​ ആരോപണമുയരുന്നുണ്ട്​. അത്​ സംബന്ധിച്ച്​ കണ്ണൂർ ജില്ലാ കമ്മിറ്റിയോട്​ അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ട്​. ഇദ്ദേഹം രണ്ട്​ വോട്ട്​ ചെയ്​തിട്ടുണ്ടോ? അവിടത്തെ യു.ഡി.എഫ്​ -എൽ.ഡി.എഫ്​ ബൂത്ത്​ ഏജൻറുമാരുടെയും പ്രിസൈഡിങ്​ ഓഫീസർമാരുടെയും നിലപാട്​ എന്തായിരുന്നു? ലീഗുമായി ഇയാൾക്ക്​ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച്​ റിപ്പോർട്ട്​ നൽകാനാണ്​ ജില്ലാ കമ്മിറ്റിയോട്​ ആവശ്യപ്പെട്ടതെന്നും മജീദ്​ പറഞ്ഞു.

കള്ളവോട്ടാണെങ്കിൽ ലീഗ്​ അതിനെ അനുകൂലിക്കില്ല. കള്ളവോട്ടിനെ ന്യായീകരിക്കുന്ന മാർക്​സിസ്​റ്റ്​ പാർട്ടിയുടെ നിലപാടല്ല ലീഗിൻറേത്​. കള്ളവോട്ടിനെയോ ബൂത്തു പിടിത്തത്തെയോ ജനാധിപത്യത്തെ മറികടക്കുന്ന ഒരു നിലപാടിനോടും ലീഗിന്​ യോജിപ്പില്ല. കള്ളവോട്ടാണെങ്കിൽ നിയമാനുസൃത നടപടി എടുക്കുന്നതിൽ ലീഗിന്​ യാതൊരു വൈമനസ്യവുമില്ല. അതിന്​ പാർട്ടി തടസം നിൽക്കില്ല. സംഭവം പാർട്ടി അറിഞ്ഞിട്ടില്ലെന്ന്​ മാത്രമല്ല, ഇയാൾ ലീഗുകാരനാണോ എന്ന കാര്യവും അറിയില്ല. പ്രിസൈഡിങ്​ ഓഫീസറും ബൂത്ത്​ ഏജൻറുമാരും എന്തു നിലപാട്​ എടുത്തുവെന്നും അറിയില്ല. ഗുരുതര ആരോപണങ്ങളും അസ്വാഭാവിക വോട്ടു നിലയുമുള്ള ഇടങ്ങളിൽ റീ പോളിങ്​​ വേണോ എന്നത്​ തെരഞ്ഞെടുപ്പ്​ കമീഷൻ പരിശോധിക്ക​ട്ടെ. റീ പോളിങ്​ വേണമെന്നാണ്​ തീരുമാനമെങ്കിൽ ലീഗ്​ അതിനെതിരല്ലെന്നും മജീദ്​ പറഞ്ഞു.

പൊലീസ്​ അസോസിയേഷൻ നേതാക്കൾ ജീവനക്കാരെ​ സ്​ഥലം മാറ്റുമെന്ന്​ ഭീഷണി ഉയർത്തി ബാലറ്റ്​ പേപ്പർ ശേഖരിക്കുന്നുവെന്ന്​ റിപ്പോർട്ടുകളുണ്ട്​. കഴിഞ്ഞ തവണയും ഇക്കാര്യം ഞങ്ങൾ ഉന്നയിച്ചിരുന്നു. ഇത്തവണ അസോസിയേഷൻ ഭാരവാഹിയു​െട പേരിൽ തന്നെ പത്തും പതിനഞ്ചും ബാലറ്റ്​ പേപ്പർ വന്നുവെന്നാണ്​ അറിയാൻ കഴിഞ്ഞതെന്നും മജീദ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpa majeedmuslim leaguekerala newsmalayalam newsfake votebogus voteLok Sabha Electon 2019
News Summary - Bogus Vote : Want Report From District Committee Says KPA Majeed - Kerala News
Next Story