Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉദുമ എം.എൽ.എയുടെ മകൻെറ...

ഉദുമ എം.എൽ.എയുടെ മകൻെറ പേരിലും കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് ആരോപണം

text_fields
bookmark_border
ഉദുമ എം.എൽ.എയുടെ മകൻെറ പേരിലും കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് ആരോപണം
cancel

​കാസർകോട്​: ഉദുമ എം.എൽ.എ കെ കുഞ്ഞിരാമൻെറ ദുബായിലുള്ള മകൻെറ പേരിലും കള്ളവോട്ട് രേഖപ്പെടുത്തിയതായി യു.ഡി.എഫ്​ ആരോപണം. കുഞ്ഞിരാമൻെറ മകൻ മധുസൂദനൻെറ പേരിലുള്ള വോട്ട് മറ്റാരോ ചെയ്തെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്​.

കാസര് ‍കോട് പള്ളിക്കര പഞ്ചായത്തിലെ ആറാം വാർഡിൽ കൂട്ടക്കനി ജി.യു.പി സ്കൂളിലെ 132ാം നമ്പർ ബൂത്തിൽ ഏഴാം നമ്പർ വോട്ടറായ മധുസൂദനന്‍ വോട്ടെടുപ്പ് ദിവസം നാട്ടില്‍ ഇല്ലായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. ഇദ്ദേഹത്തിൻെറ വോട്ട്​ മറ്റാരോ രേഖപ്പെടുത്തിയെന്നാണ്​ യു.ഡി.എഫ് കാസർകോട്​ ജില്ലാ കൺവീനർ എം.സി കമറുദ്ദീൻ​ ആരോപിക്കുന്നത്​.

അതേസമയം, ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് കുഞ്ഞിരാമന്‍ എം.എല്‍.എ വ്യക്തമാക്കി. മകൻ വിദേശത്ത്​ തന്നെയാണെന്നും ഇത്തവണ വോട്ട്​ ചെയ്യാനായി എത്തിയിട്ടി​ല്ലെന്നും എം.എൽ.എ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsuduma mlabogus vote
News Summary - bogus vote uduma mla
Next Story