Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കള്ളവോട്ട്:പ‍ഞ്ചായത്ത്​ അംഗത്തെ അയോഗ്യയാക്കാനുള്ള മീണയുടെ ശിപാർശ തള്ളി

text_fields
bookmark_border
fake-vote
cancel

തിരുവനന്തപുരം: കാസർകോട് ലോക്സഭ മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ ചെറുതാഴം പ‍ഞ്ചായത ്ത്​ അംഗം എം.പി. സലീനയെ അയോഗ്യയാക്കാനാകില്ലെന്ന്​ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. അയോഗ്യയാക്കണമെന്ന് കാണിച്ച് മ ുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നൽകിയ ശിപാർശ കമീഷണർ വി. ഭാസ്​കരൻ തള്ളി. തെരഞ്ഞെടുപ്പ്​ കമീഷൻ പ്രതിനിധിയ ായ മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസറും സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷനും തമ്മിൽ അധികാര തർക്കത്തിന്​ വഴിതുറക്കുന്നതാണ്​ നടപടി.

എൻ.പി. സലീന എന്ന പഞ്ചായത്ത്​ അംഗം കള്ളവോട്ടുചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും ഇതു ഗുരുതര പെരുമാറ്റദൂഷ്യമാണെന്നും അതിനാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണം എന്നുമായിരുന്നു മുഖ്യതെരഞ്ഞെടുപ്പ്​ ഓഫിസറുടെ ആവശ്യം. എന്നാൽ, പെരുമാറ്റദൂഷ്യം, ആൾമാറാട്ടം എന്നീ കുറ്റങ്ങൾക്ക്​ കോടതി തടവുശിക്ഷക്ക്​ വിധിച്ചിട്ടുണ്ടെങ്കിലേ പഞ്ചായത്ത്​ അംഗത്തെ അയോഗ്യനാക്കാൻ കഴിയൂ എന്ന്​ കമീഷണർ വി. ഭാസ്​കരൻ മറുപടിയിൽ ചൂണ്ടിക്കാട്ടി.

പഞ്ചായത്ത്​ അംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള നടപടി സ്വയമേവ സ്വീകരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കഴിയില്ല. ഇതിന​​ു​ പഞ്ചായത്തിലെ ഒരംഗമോ ബന്ധപ്പെട്ട പഞ്ചായത്തിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ള ഒരാളോ കമീഷൻ മുമ്പാകെ കേസ്​ ഫയൽ ചെയ്യുകയോ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ കമീഷൻ മുമ്പാകെ റഫറൻസ്​ നൽകുകയോ വേണം. ഇപ്രകാരം കമീഷൻ മുമ്പാകെ റഫറൻസ്​ നടത്തുന്നതിന് മുഖ്യതെരഞ്ഞെടുപ്പ്​ ഓഫിസറെ സർക്കാർ അധികാരപ്പെടുത്തിയിട്ടില്ല.

സലീനയെ കോടതി തടവു ശിക്ഷക്ക്​ വിധിച്ചിട്ടില്ലാത്തതിനാലും പഞ്ചായത്ത്​ അംഗത്തെ അയോഗ്യയാക്കുന്നതിന് കമീഷൻ മുമ്പാകെ റഫറൻസ്​ നടത്തുന്നതിന് മുഖ്യതെരഞ്ഞെടുപ്പ്​ ഓഫിസറെ സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാലും ഇതു സംബന്ധിച്ച അപേക്ഷയിൽ നടപടിക്ക്​ നിർവാഹമില്ല എന്നാണ് കമീഷൻ മുഖ്യതെരഞ്ഞെടുപ്പ്​ ഓഫിസറെ അറിയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newstikaram meenafake votebogus votestate election commision
News Summary - bogus vote; state election commision rejects tikaram meena's recomantation -kerala news
Next Story