Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ രണ്ടിടത്ത്​...

കണ്ണൂരിൽ രണ്ടിടത്ത്​ കള്ളവോട്ട്​ നടന്നതായി പരാതി​​; ​​‍​ടെ​േൻറഡ്​ ​ വോട്ട്​​ അനുവദിച്ച്​ പ്രിസൈഡിങ്​ ഓഫിസർ

text_fields
bookmark_border
കണ്ണൂരിൽ രണ്ടിടത്ത്​ കള്ളവോട്ട്​ നടന്നതായി പരാതി​​; ​​‍​ടെ​േൻറഡ്​ ​ വോട്ട്​​ അനുവദിച്ച്​ പ്രിസൈഡിങ്​ ഓഫിസർ
cancel
camera_alt

പ്രേമദാസൻ

തലശ്ശേരി: കണ്ണൂർ ജില്ലയിൽ കള്ളവോട്ട്​ ചെയ്​തതായി പരാതി. മുഴ​പ്പിലങ്ങാട്​ പഞ്ചായത്തിലെ നാലാം വാർഡിലാണ്​ കള്ളവോട്ട്​ ചെയ്​തതായി പരാതി ഉയർന്നത്​​. കണ്ണൻവയൽ പടന്നക്കണ്ടി ഈസ്​റ്റ്​ എൽ.പി സ്​കൂളിലെ ബൂത്തിലാണ്​ സംഭവം. മുഴപ്പിലങ്ങാട്​ സ്വദേശി പ്രേമദാസിൻെറ വോട്ട്​​ മറ്റൊരാൾ ചെയ്​തതായാണ്​ പരാതി​. തുടർന്ന് പ്രിസൈഡിങ്​ ഓഫിസർ​ പ്രേമദാസിനെ ടെ​േൻറഡ്​ വോട്ട്​​ ചെയ്യാൻ അനുവദിച്ചു.

പ്രേമദാസൻ വോട്ട്​ ചെയ്യാനെത്തിയപ്പോൾ ഇയാളുടെ പേരിനോട്​ സാമ്യമുള്ള മറ്റൊരു വ്യക്തി വോട്ട്​ ചെയ്​തുപോയെന്ന വിവരമാണ്​ ലഭിച്ചത്​. തുടർന്ന്​ ഇക്കാര്യം പരാതിയായി എഴുതി നൽകുകയും പ്രേമദാസനെ ടെ​േൻറഡ്​​ വോട്ട്​ ചെയ്യാൻ അനുവദിക്കുകയുമായിരുന്നു.

തലശ്ശേരി നഗരസഭയിലെ കുയിപ്പങ്ങാടും കള്ളവോട്ട്​ നടന്നതായി പരാതി ഉയർന്നിട്ടുണ്ട്​. ഇവിടെ ഒരു സി.പി.എം പ്രവർത്തകൻ കള്ളവോട്ട്​ ചെയ്​തതായാണ്​ ആരോപണം​. ഇവിടെയും ടെ​േൻറഡ്​ വോട്ടിന്​ അനുമതി നൽകിയിട്ടുണ്ട്​.

കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട്​ നടക്കുന്നുവെന്ന്​ രാവിലെ ഒമ്പത്​ മണിയോടെ കെ.പി.സി.സി വൈസ്​ പ്രസിഡൻറും എം.പിയുമായ കെ. സുധാകരൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ്​ കള്ളവോട്ട്​ സംബന്ധിച്ച പരാതികൾ ഉയർന്നു വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bogus votepanchayat election 2020
Next Story