Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2026 12:59 PM IST Updated On
date_range 27 April 2026 12:59 PM ISTവീട്ടുപറമ്പിൽ ശരീരഭാഗങ്ങൾ കണ്ടെത്തി; നെടുങ്കണ്ടത്ത് ഇരട്ടക്കൊലയെന്ന് സംശയം, കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് സൂചന
text_fieldsbookmark_border
ഇടുക്കി: നെടുങ്കണ്ടത്ത് മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങൾ കണ്ടെത്തി. ഇത് ഒരു മാസം മുമ്പ് കാണാതായ അമ്മയുടെയും മകന്റെതുമാണെന്നാണ് പൊലീസ് നിഗമനം. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
നെടുങ്കണ്ടം പച്ചടി സ്വദേശികളായ മേരിക്കുട്ടിയെയും(70) മകൻ റെജിയെയും (48) ഒരു മാസത്തോളമായി കാണാനില്ലായിരുന്നു. ഇവരുടെ വീട്ടുപരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങൾ ഇന്ന് രാവിലെ കണ്ടെത്തിയത്.
ഫോറൻസിക് വിദഗ്ധർ ഉടൻ സ്ഥലത്തെത്തും. ശരീര ഭാഗങ്ങൾ ഇവരുടേത് തന്നെയോ എന്ന് ഉറപ്പിക്കണമെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

