15 വർഷം പഴക്കമുള്ള മൃതദേഹഭാഗം കടപ്പുറത്ത് ഉപേക്ഷിച്ചു
text_fieldsപരവൂർ: 15 വർഷം പഴക്കമുള്ള മൃതദേഹാവശിഷ്ടം പോളിത്തീൻ കവറിൽ പൊതിഞ്ഞ് പരവൂർ തെക്കുംഭാഗം കടപ്പുറത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. 2003 ൽ ഒമാനിൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ച പേരൂർ മേലേവിള പുത്തൻവീട്ടിൽ സോമെൻറ മകൻ സുരലാലിേൻറതാണ് മൃതദേഹഭാഗങ്ങളെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അന്ന് നാട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചിരുന്നു. കഴിഞ്ഞദിവസം വീട് നിർമിക്കാൻ പുരയിടം വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹഭാഗങ്ങൾ പൊന്തിവന്നത്. ജ്യോത്സ്യെൻറ നിർേദശപ്രകാരം കടലിൽ ഒഴുക്കാൻ കൊണ്ടുവന്നതാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തെക്കുംഭാഗം പുത്തൻപള്ളിക്ക് സമീപം കവറിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലാണ് മൃതദേഹഭാഗം കണ്ടത്. മൃതദേഹത്തെ പുതപ്പിച്ച നിലയിൽ ചുവന്ന തുണിയും രണ്ട് വെള്ളത്തുണികളും ഉണ്ടായിരുന്നു. കുഴിയിൽ നിന്നുള്ള മണ്ണിെൻറ ഭാഗവും ഇതോടൊപ്പമുണ്ട്. ശരീരഭാഗങ്ങളെല്ലാം ഇളകിവീഴുന്ന അവസ്ഥയിലായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ശരീരമാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.
സിറ്റി പൊലീസ് കമീഷണറടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ്, പരവൂർ സി.ഐ എസ്. സാനി, പരവൂർ എസ്.ഐ വി. ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. അന്വേഷണം നടക്കുകയാണെന്നും മൃതദേഹത്തോട് അനാദരവ് കാട്ടിയവർക്കെതിരെ കേസെടുക്കുമെന്നും സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
