Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാലിന്യക്കുഴിയിൽ വീണ്...

മാലിന്യക്കുഴിയിൽ വീണ് മരിച്ച കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
മാലിന്യക്കുഴിയിൽ വീണ് മരിച്ച കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
cancel

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് മരിച്ച പിഞ്ചു ബാലന്‍റെ മൃതദേഹം ജൻമനാടായ രാജസ്ഥാനിലെത്തിച്ചു. സൗരഭിന്‍റെ മകൻ റിതൻ ജാജുവാണ്​ വെള്ളിയാഴ്ച മരിച്ചത്​. ശനിയാഴ്ച രാവിലെ 9.35നുള്ള ഇൻഡിഗോ വിമാനത്തിലാണ് ജയ്പൂരിലേക്ക് കൊണ്ടുപോയത്.

വിമാനത്താവള കമ്പനിയധികൃതർ ജില്ല കലക്ടറുമായി ബന്ധപ്പെട്ട് രാത്രി തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. പൊലീസ് സി.സി.ടി.വി വിശദമായി പരിശോധിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്​.

അടുത്തയാഴ്ച കുട്ടിയുടെ മാതാപിതാക്കളോട്‌ മൊഴി നൽകാൻ എത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നെടുമ്പാശ്ശേരി സി.ഐക്കാണ് അന്വേഷണ ചുമതല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NedumbasseryObituary
News Summary - body of the child who died after falling into the garbage pit was brought home
Next Story