Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമറൈന്‍ ഡ്രൈവിന്...

മറൈന്‍ ഡ്രൈവിന് സമീപത്ത് കായലില്‍ നവജാത ശിശുവിന്‍റെ മൃതദേഹം

text_fields
bookmark_border
മറൈന്‍ ഡ്രൈവിന് സമീപത്ത് കായലില്‍ നവജാത ശിശുവിന്‍റെ മൃതദേഹം
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചി കായലില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. മറൈന്‍ ഡ്രൈവിന് സമീപത്തായിരുന്നു മൃതദേഹം കണ്ടത്. പെൺകുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിന്‍റെ തലയിൽ മുറിവേറ്റിട്ടുണ്ടെന്നാണ് വിവരം. പൊക്കിള്‍കൊടിയോട് കൂടിയ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

മറൈന്‍ ഡ്രൈവിന് സമീപത്ത് കൂടി നടന്നു പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് ശരീരം കരയില്‍ എത്തിച്ചത്. പൊലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marine driveNewborn babyErnakulam NewsKerala News
News Summary - Body of newborn baby found in lake near Marine Drive
Next Story