Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്‍റെ മൃതദേഹം സംസ്കരിച്ചു

text_fields
bookmark_border
അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്‍റെ മൃതദേഹം സംസ്കരിച്ചു
cancel

കൊച്ചി: പ​ന​മ്പി​ള്ളി​ന​ഗ​റി​ൽ പി​റ​ന്നു​വീ​ണ​യു​ട​ൻ 23കാ​രി​യാ​യ അ​മ്മ ഫ്ലാറ്റിൽനിന്ന് എറിഞ്ഞ് കൊന്ന ചോ​ര​ക്കു​ഞ്ഞി​ന്റെ മൃതദേഹം സംസ്കരിച്ചു. പു​ല്ലേ​പ്പ​ടി ശ്മ​ശാ​ന​ത്തി​ൽ രാ​വി​ലെ​യായിരുന്നു സംസ്കാരം. മാ​താ​പി​താ​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും അ​സാ​ന്നി​ധ്യ​ത്തി​ൽ എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സും കൊ​ച്ചി കോ​ർ​പ​റേ​ഷ​നു​മാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കിയത്.

രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിൽനിന്നും പൊലീസ് മൃതദേഹം ഏറ്റുവാങ്ങി കൊച്ചി കോർപറേഷൻ മേയർക്ക് കൈമാറി. തുടർന്നാണ് ശ്മശാനത്തിൽ എത്തിച്ചത്. അടുത്തിടെ രണ്ടാനച്ഛനും അമ്മയും ചേർന്ന് കൊന്ന പിഞ്ചുകുഞ്ഞിനെ സംസ്കരിച്ചതിനോട് ചേർന്നാണ് ഈ കുഞ്ഞിനും അന്ത്യവിശ്രമം ഒരുക്കിയത്. കൊ​ച്ചി സി​റ്റി പൊ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും കോ​ർ​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രും നേ​രി​ട്ടെ​ത്തി. മേയർ അനിൽ കുമാർ അന്ത്യാഞ്ജലി അർപ്പിച്ചു. പലരും പൂക്കൾ അർപ്പിക്കുകയും ചെയ്തു.

14 ദിവസം റിമാൻഡിലായ 23കാ​രി​ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യു​വ​തി​യു​ടെ വി​ശ​ദ മൊ​ഴി​യെ​ടു​ത്തി​ട്ടി​ല്ല. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ശേ​ഷം മൊ​ഴി​യെ​ടു​ക്കാ​നാ​ണ് പൊ​ലീ​സ് ആ​ലോ​ചി​ക്കു​ന്ന​ത്. ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ യു​വ​തി​യി​ൽ​നി​ന്ന്​ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ രക്തസാമ്പിൾ ശേഖരിച്ചത് ഡി.എൻ.എ പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഗർഭിണിയാണെന്ന വിവരം മാതാപിതാക്കളോട് തുറന്നുപറയാൻ യുവതിക്ക് ഭയമായിരുന്നു. ഗർഭിണിയായത് തിരിച്ചറിയാൻ വൈകിയതോടെ അലസിപ്പിക്കാനുള്ള സാധ്യതകൾ അടഞ്ഞെന്ന് മനസ്സിലാക്കി പ്രസവാനന്തരം കുഞ്ഞിനെ ഒഴിവാക്കാൻ തയാറെടുപ്പുകൾ നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെ​ ഫ്ലാറ്റിലെ ശൗചാലയത്തിൽ പ്രസവം നടന്നു. കുഞ്ഞിന്‍റെ കരച്ചിൽ മാതാപിതാക്കൾ കേൾക്കാതിരിക്കാൻ വായ അമർത്തിപ്പിടിക്കുകയും തുണി തിരുകുകയും ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്​. എട്ടുമണിയോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ ബാൽക്കണിയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - body of newborn baby cremated at Pulleppadi
Next Story