Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂരിൽ കാണാതായ എം.ബി.എ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ
text_fieldsbookmark_border
തൃശൂർ: തൃശൂർ അവണൂരിൽ കാണാതായ എം.ബി.എ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. അരുണാട്ടുകര ജോൺ മത്തായി സെന്‍ററിലെ രണ്ടാം വർഷ വിദ്യാർഥിനി അനുപ്രിയ(25) യുടെ മൃതദേഹമാണ് മണലിത്തറക്ക് സമീപമുള്ള തോട്ടിൽ നിന്നും കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോയ അനുപ്രിയ തിരികെ എത്താതിനെ തുടർന്ന് ബന്ധുക്കൾ പോലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം പ്രാഥമിക നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി വിട്ടു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

