Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുനാഗപ്പള്ളിയിൽ...

കരുനാഗപ്പള്ളിയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
കരുനാഗപ്പള്ളിയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
cancel

കൊല്ലം: കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാംക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പടനായർകുളങ്ങര തെക്ക് നൗഷാദ് മൻസിലിൽ ബിലാലിന്റെ മൃതദേഹമാണ് കൊതുമുക്ക് പാലത്തിനടിയിൽനിന്ന് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടായായിരുന്നു കുട്ടി​യ കാണാതായിരുന്നത്.

വീട്ടിൽ നിന്നും കളിക്കാൻ പോയതായിരുന്നു. പിന്നീട് ഈ ഏറെ വൈകിയും മടങ്ങിയെത്താതെ ആയതോടെയാണ് വിവരം പുറത്തറിയുന്നത്. കാണാതായെന്ന് സംശയിക്കുന്ന കന്നേറ്റി കായലിൽ ആദ്യദിനം ഫയർഫോഴ്സും പൊലീസും ചേർന്ന് ഊർജിതമായ തെരച്ചിൽ നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയും കരുനാഗപ്പള്ളി ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി.

സൈക്കിളും ധരിച്ചിരുന്ന ജഴ്സിയും വീടിനടുത്തുള്ള കന്നേറ്റി കായലിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. കരുനാഗപ്പള്ളി പടനായർകുളങ്ങര വെൽഫെയർ യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബിലാൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing boyBody foundKarunagappally News
News Summary - Body of missing 7th grade student found in Karunagappally
Next Story