കൊട്ടാരക്കര: കുളക്കട ഇളംഗമംഗലം തൂക്കുപാലത്തിൽ നിന്ന് രണ്ട് ദിവസം മുൻപ് ആറ്റിലേക്ക് ചാടിയ കെ.എസ്.ഇ.ബി ജീവനക്കാരൻ്റെ മൃതദേഹം കണ്ടെത്തി. അടൂർ പള്ളിക്കൽ കെ.എസ്.ഇ.ബി ഓഫിസിലെ ലൈൻമാനും കരിക്കോട് കൊച്ചാലുംമൂട് ആലിയ മൻസിലിൽ എ. ഷിബു (44)വിൻ്റെ മൃതദേഹമാണ് ആറ്റുവാശ്ശേരി വെൺമല പമ്പ് ഹൗസിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
പുത്തൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ജുബൈറ. മക്കൾ: അഫ്ന, ആലിയ.