Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ

text_fields
bookmark_border
കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ
cancel

കള്ളാടി(വയനാട്): കള്ളാടി മണ്ണിടിച്ചിലിൽ കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. .പുഴയോട് ചേർന്ന ഭാഗത്ത് നിന്നാണ് രാവിലെ ഒരാളുടെ മൃതദേഹം കിട്ടിയത്. മറ്റൊരാളെ മൺകൂനയിൽ നിന്നാണ് കിട്ടിയത്. കണ്ടെത്തിയവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വൈത്തിരി ആശുപത്രിയിൽ നടക്കും. ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ എംബാം നടപടികൾക്ക് ശേഷം നാട്ടിലേക്ക് വിമാന മാർഗം കൊണ്ടുപോകുമെന്ന് മന്ത്രി ടി.സിദ്ദിഖ് അറിയിച്ചു.

ഇനി മൂന്നുപേരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായി ഇന്നും തെരച്ചിൽ തുടരുകയാണ്. കഡാവർ നായകളെയും സ്പോട് ലൊക്കേഷൻ കാമറകളും ഉൾപ്പെടെ ഉപയോഗിച്ച് നാല് സോണുകളിലായാണ് തെരച്ചിൽ നടക്കുന്നത്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയുമാണ് തെരച്ചിലിന് തടസം സൃഷ്ടിക്കുന്നത്. മണ്ണിടിച്ചിലിൽ മരിച്ച മറ്റ് മൂന്നു പേരുടെ മൃതദേഹങ്ങൾ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും എംബാം നടപടികൾ പൂർത്തിയാക്കി കരാർ കമ്പനിയായ ഡി.ബി.എല്ലിന് കൈമാറിയിരുന്നു. മരിച്ചവരും കാണാതായവരും തുരങ്കപാത നിർമാണ ചുമതലയുള്ള കരാർ കമ്പനിയിലെ ജീവനക്കാരാണ്.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലവും ദുരിതാശ്വാസ ക്യാമ്പും മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശിച്ചിരുന്നു. ജില്ലാ ഭരണ കൂടവുമായി ആലോചിച്ച് അപകട മേഖലയിലുള്ള ആളുകളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാര്‍ തയാറാണെന്ന് അദ്ദേഹം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - body of kalladi land slide victim found
Next Story