കോവിഡ് ബാധിച്ച് മരിച്ച ഗൃഹനാഥെൻറ മൃതദേഹം മൂന്നാഴ്ചയായി മോർച്ചറിയിൽ
text_fieldsമരിച്ച ദേവരാജെൻറ ചിത്രവുമായി ഭാര്യ പുഷ്പ
പത്തനാപുരം: കോവിഡ് ബാധിതനായി മരിച്ച ഗൃഹനാഥെൻറ മൃതദേഹം മൂന്നാഴ്ചയായിട്ടും സംസ്കരിച്ചില്ല. പത്തനാപുരം മഞ്ചള്ളൂർ മനോജ് വിലാസത്തില്‍ ദേവരാജെൻറ (63) മൃതദേഹമാണ് ഒക്ടോബര്‍ രണ്ടുമുതല്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ മോർച്ചറിയിൽ അജ്ഞാത മൃതദേഹമായി കിടന്നത്.
സ്വര്‍പ്പണയവുമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഭാര്യ പുഷ്പ സംഭവം അറിയുന്നത്. ശ്വാസകോശസംബന്ധമായ അസുഖത്തെതുടർന്ന് കഴിഞ്ഞമാസം 18നാണ് ദേവരാജനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ഇതിനിടയിൽ കോവിഡ് ബാധിതനാകുകയും ഒപ്പമുണ്ടായിരുന്ന ഭാര്യയെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. വീട്ടിലെത്തിയ ഭാര്യയും കോവിഡ് പോസിറ്റിവ് ആയതോടെ നിരീക്ഷണത്തിലായി. ഒക്ടോബർ രണ്ടിന് ദേവരാജെൻറ മരണവിവരമാണ് ഭാര്യയെ അറിയിക്കുന്നത്. സംസ്കാരത്തിന് വീട്ടിൽ സ്ഥലമില്ലാത്തതിനാൽ ആരോഗ്യവകുപ്പ് ഏറ്റെടുത്ത് സംസ്കരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു.
ഇത് വിശ്വസിച്ചിരുന്ന ബന്ധുക്കൾക്ക് ബുധനാഴ്ച പത്തനാപുരം പൊലീസ് സ്റ്റേഷനില്‍നിന്ന് ലഭിച്ച വിവരം മൃതദേഹം മോർച്ചറിയിലുണ്ടെന്നാണ്. ദേവരാജെൻറ മൃതദേഹം സംസ്കരിക്കണമെന്ന് ഭാര്യ പുഷ്പ ആരോഗ്യവകുപ്പിനും പൊലീസിനും നിവേദനം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

