Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചാബിൽ ട്രക്ക് അപകടത്തിൽ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
varun nair 987897
cancel

നെടുമങ്ങാട് (തിരുവനന്തപുരം): പഞ്ചാബിൽ ട്രക്ക് അപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് സംസ്കരിക്കും. വെള്ളനാട് വെളിയന്നൂർ തുറ്റുമൺ വിജി ഭവനിൽ വരുൺ വി. നായർ (34) ആണ് ചെ‌ാവ്വാഴ്ച ഉച്ചയോടെ പഞ്ചാബിലെ ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചത്.

ഒരു ട്രക്ക് സ്റ്റാർട്ടാക്കി കേടായ ട്രക്ക് ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം. സ്റ്റാർട്ടാക്കി നിർത്തിയിരുന്ന ട്രക്ക് മുന്നോട്ട് ഉരുണ്ടതോടെ വരുൺ രണ്ട് വാഹനങ്ങൾക്ക് ഇടയിൽപ്പെടുകയായിരുന്നെന്നാണ് വിവരം ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

മൃതദേഹം വെള്ളി രാവിലെയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. വാമദേവൻ നായരുടെയും വത്സല കുമാരിയുടെയും മകനാണ് വരുൺ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - body of a Malayali soldier who died in a truck accident in Punjab was brought home
Next Story