Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2023 8:45 PM IST Updated On
date_range 18 Jun 2023 8:52 PM ISTപമ്പയാറ്റിൽ കണ്ട മൃതദേഹം അടൂർ സ്വദേശിയായ ഓട്ടോ ഡ്രൈവറുടേത്
text_fieldsbookmark_border
camera_alt
രാജീവ് കുമാർ
മാന്നാർ: കഴിഞ്ഞ ദിവസം പമ്പാനദിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അടൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ, അടൂർ - കണ്ണംകോട് കടുവങ്കൽവീട്ടിൽ രാജീവ് കുമാറാണ് (45) മരിച്ചത്. മാന്നാർ കുരട്ടിശ്ശേരി പാവുക്കര മൂന്നാംവാർഡിൽ അരികുപുറം ബംഗ്ലാവിൽപടി രണ്ടാംപുലിമുട്ടിന് സമീപം പമ്പാനദിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ജൂൺ 14 മുതൽ രാജീവ് കുമാറിനെ വീട്ടിൽനിന്ന് കാണാതായിരുന്നു. ബന്ധുക്കൾ മാന്നാർ പൊലീസിനെ വിവരം അറിയിച്ചിരുന്നു.
ഭാര്യ: മഞ്ജു. മക്കൾ: മാളവിക രാജീവ്, അഭിരാജ് രാജീവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
