അമേരിക്കയിൽ കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsഅമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചപ്പോൾ
നെടുമ്പാശ്ശേരി: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെ മകൾ അഞ്ജന ഹരി (35) തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയിൻ മറ്റത്ത് ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച നാട്ടിലെത്തിച്ചത്.
രാവിലെ 9.48ന് എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊണ്ടുവന്ന മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ ഭാര്യയാണ് ആൻ മേരി മാത്യു. ഇവരുടെ മൃതദേഹം കോട്ടയത്തേക്കാണ് കൊണ്ടുപോയത്. ഇരുവരുടെയും കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്ത് അനില അമേരിക്കയിൽ ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

