ഭവാനിപുഴയിൽ കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി
text_fieldsഅഗളി: ഭവാനിപുഴയിൽ കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. തമിഴ്നാട് തൂത്തുക്കുടി കായൽപട്ടണം സ്വദേശി ഭൂപതി രാജ് (26), കോയമ്പത്തൂർ അണ്ണൂർ ഗണേശപുരം സ്വദേശി പ്രദീപ് രാജ് (23) എന്നിവരുടെ മൃതദേഹങ്ങളാണ് ചീരക്കടവിന് സമീപത്ത് കണ്ടെടുത്തത്. ഭവാനിപുഴയിൽ അഗളി പരപ്പൻതറ ഭാഗത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. കോയമ്പത്തൂർ ഗണേശപുരത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ പത്ത് പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അട്ടപ്പാടിയിൽ അവധി ആഘോഷിക്കാനെത്തിയത്.
സൈലൻറ് വാലിയിലെ വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴ മൂലം നീരൊഴുക്ക് ശക്തമായിട്ടും പുഴയിലിറങ്ങിയതാണ് അപകടകാരണമായത്. അഗളി പൊലീസും മണ്ണാർക്കാട് അഗ്നിരക്ഷസേനയും ക്യൂബ ഡൈവിങ് സംഘവും മൂന്ന് ദിവസങ്ങളിലായി തെരച്ചിൽ നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

