ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി
text_fieldsകഴക്കൂട്ടം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പുത്തൻതോപ്പ് ചിറ്റാറ്റുമുക്കിൽ ഷൈൻ നിവാസിൽ ശ്രേയസ് (16), കണിയാപുരം മസ്താൻമുക്കിൽ അബ്ദുൽ സലാം-സബീന ദമ്പതികളുടെ മകൻ സാജിദ് (19) എന്നിവരാണ് മരിച്ചത്.
അഞ്ചുതെങ്ങിൽ മാമ്പള്ളി സ്വദേശി സാജൻ ആന്റണിയുടെ (34) മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
ഞായറാഴ്ച വൈകുന്നേരം 5.30ഓടെയായിരുന്നു അപകടം. കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും. ഞായറാഴ്ചതന്നെ കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും തെരച്ചില് നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

