Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോചെ ടീ സമ്മാന പദ്ധതി; ആറുപേര്‍ക്ക് 10 ലക്ഷം രൂപ സമ്മാനിച്ചു

text_fields
bookmark_border
ബോചെ ടീ സമ്മാന പദ്ധതി; ആറുപേര്‍ക്ക് 10 ലക്ഷം രൂപ സമ്മാനിച്ചു
cancel
camera_alt

ബോചെ ടീ വിജയികൾക്കുള്ള 10 ലക്ഷം രൂപയുടെ ചെക്ക് ബോബി ചെമ്മണൂർ വിതരണം ചെയ്യുന്നു

കോഴിക്കോട്: ബോചെ ടീ സമ്മാന പദ്ധതി വിജയികള്‍ക്ക് 10 ലക്ഷം രൂപയുടെ ചെക്ക് ആറ് പേർക്ക് സമ്മാനിച്ചു. കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ ബോചെ ചെക്കുകള്‍ വിതരണം ചെയ്തു. കോഴിക്കോട് സ്വദേശി ദിവ്യ എന്‍.എം, തിരുവനന്തപുരം സ്വദേശി ലതിക എസ്, കണ്ണൂര്‍ സ്വദേശികളായ ഫിറോസ്, ഇസ്മയില്‍ സി.കെ, ഇടുക്കി സ്വദേശി ലയ ജെയിംസ്, ആലപ്പുഴ സ്വദേശി ആന്റണി പി.ജെ എന്നിവര്‍ക്കാണ് 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്.

10 ലക്ഷം രൂപക്ക് പുറമെ നിരവധി പേര്‍ക്ക് ഇതുവരെ കാറുകള്‍, ഐഫോണുകള്‍ എന്നിവ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ദിവസേനയുള്ള ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 16 ലക്ഷത്തിലധികം ഭാഗ്യശാലികള്‍ക്ക് 30 കോടി രൂപയിലധികം സമ്മാനമായി നല്‍കിക്കഴിഞ്ഞതായി ബോബി ചെമ്മണൂർ പറഞ്ഞു.

ഫ്ലാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐ ഫോണുകള്‍ എന്നിവ കൂടാതെ ദിവസേന ആയിരക്കണക്കിന് കാഷ് പ്രൈസുകളും ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്നുണ്ട് . 25 കോടി രൂപയാണ് ബംബര്‍ സമ്മാനം.

ബോചെ ടീ സ്‌റ്റോറുകളില്‍നിന്ന് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. കൂടാതെ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍നിന്നും ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍നിന്നും ബോചെ ടീ ലഭിക്കും. www.bochetea.com എന്ന വെബ്‌സൈറ്റിലൂടെ ദിവസേനയുള്ള നറുക്കെടുപ്പ് ഫലം അറിയാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Boche Tea Lucky Draw
Next Story