Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരന്ത പരമ്പരയിലെ...

ദുരന്ത പരമ്പരയിലെ ബോട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു

text_fields
bookmark_border
ദുരന്ത പരമ്പരയിലെ ബോട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു
cancel
camera_alt

1. എ​ഫ് നാ​ല് ബോ​ട്ട്​ അ​ന്ന്,​ 2. ഇ​പ്പോ​ൾ

Listen to this Article

പൂച്ചാക്കൽ: കുമരകം ദുരന്തത്തിന് വഴിവെച്ച ബോട്ടി‍െൻറ ഗണത്തിലുള്ള പത്ത് ബോട്ടുകളിൽ ഉൾപ്പെടുന്ന ഫൈബർ ബോട്ട് പാണാവള്ളി ജെട്ടിയിൽ നശിച്ച് കൊണ്ടിരിക്കുന്നു. എഫ് നാലാം നമ്പർ ഫൈബർ ബോട്ടാണിത്. ഈ ഗണത്തിലുള്ള ബോട്ടുകൾക്ക് കാറ്റും കോളും പ്രതിരോധിക്കാനുള്ള നിർമാണ ശേഷി കുറവാണെന്ന് കണ്ടെത്തിയതിനാൽ കുമരകം ദുരന്തത്തി‍െൻറ പശ്ചാത്തലത്തിൽ ഉപേക്ഷിക്കാൻ ഉത്തരവിടുകയായിരുന്നു. പാണാവള്ളിയിൽ സർവിസ് നടത്തി കൊണ്ടിരിക്കുകയായിരുന്ന ഈ ബോട്ടും ഉത്തരവിനെ തുടർന്ന് മാറ്റിയിട്ടു.

അന്നു മുതൽ മറ്റ് ബോട്ടുകൾക്കും, യാത്രക്കാർക്കും തടസ്സമായി ജെട്ടിയുടെ ഒരു ഭാഗത്ത് കിടക്കുകയാണ്. ഈ ബോട്ട് കിടക്കുന്നതിനാൽ ധാരാളം സമയമെടുത്താണ് മറ്റ് ബോട്ടുകൾ അടുപ്പിക്കുന്നത്. ഇത് യാത്രക്കാരും ബോട്ട് ജീവനക്കാരും തമ്മിൽ നിരന്തര ബഹളത്തിന് കാരണമാകുന്നുണ്ട്.

ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പല പ്രാവശ്യം അധികാരികളോടാവശ്യപ്പെട്ടിട്ടും, ധാരാളം നിവേദനങ്ങൾ കൊടുത്തിട്ടും മാറ്റിയിട്ടില്ല. ബോട്ടിലെ വിലപിടിപ്പുള്ള ഓരോ വസ്തുക്കളും ഓരോന്നായി നഷ്ടപ്പെട്ടു.

ദീർഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എ യോടും ബോട്ട് ഇവിടെനിന്ന് അടിയന്തരമായി മാറ്റാൻ നടപടിയെടുക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷനും പൊതുപ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ വിരുദ്ധരുടെ താവളമാകുക വഴി ക്രമസമാധാന പ്രശ്നവും ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kumarakom boat tragedy
News Summary - Boat passengers suffer in series of disasters
Next Story