Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മു​ത​ല​പ്പൊ​ഴി​യി​ൽ വീണ്ടും വള്ളം മറിഞ്ഞു; എല്ലാവരെയും രക്ഷപ്പെടുത്തി

text_fields
bookmark_border
20 മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്
Muthalapozhi
cancel

തിരുവനന്തപുരം: മുതലപ്പൊഴിയിൽ 20 പേർ അടങ്ങുന്ന വള്ളം മറിഞ്ഞ് വീണ്ടും അപകടം. വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തി. പരിക്കേറ്റ രണ്ട് പേരെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി.

ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. ഇന്ന് രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഉടൻ മത്സ്യത്തൊഴിലാളികൾ സംയുക്തമായുള്ള തിരച്ചിൽ ആരംഭിച്ചു .മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ബോട്ടും രക്ഷാപ്രവർത്തനത്തിനായെത്തിയി. വർക്കല സ്വദേശി നൗഷാദി​െൻറ ഉടമസ്ഥതയിലുള്ള ബുറാഖെന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.

ജാ​ഗ്രത മുന്നറിയിപ്പുകൾ ഉള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായി വിലക്കണമെന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ ദിവസം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് നാല് പേരാണ് മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Boat carrying 16 fishermen overturns at Muthalapozhi amid delay in dredging
Next Story