അഴിത്തല പുലിമുട്ടിനുസമീപം ബോട്ട് കരയിലേക്കു ഇടിച്ചു കയറി
text_fieldsനീലേശ്വരം അഴിത്തല പുലിമുട്ടിന് സമീപം അപകടത്തിൽപെട്ട ബോട്ട്
കാസർകോട്: മത്സ്യ ബന്ധനത്തിടെ ശക്തമായ തിരമാലയിൽപെട്ട് പ്രൊപ്പെല്ലറിൽ വലകുരുങ്ങി നിയന്ത്രണം വിട്ട ബോട്ട് കരയിലേക്കു ഇടിച്ചു കയറി. നീലമംഗലം തുളസിദളം എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്.
നീലേശ്വരം അഴിത്തല പുലിമുട്ടിനു വടക്കുവശത്ത് കരയോടു ചേർന്നു മത്സ്യ ബന്ധനത്തിടെയാണ് സംഭവം. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കരയിൽനിന്ന് നാലു നോട്ടിക്കൽ മെയിലിനു ശേഷം മാത്രമേ ചെറുബോട്ടുകൾ മത്സ്യബന്ധനം നടത്താൻ പാടുള്ളൂ. ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണിവിടെ ബോട്ടുകൾ ചെറുമീനുകളെയടക്കം പിടിക്കുന്നത്. ഇതുമൂലം ചെറുയാനങ്ങളിൽ മീൻ പിടിക്കുന്നവർ വെറുംകൈയോടെ മടങ്ങേണ്ടുന്ന അവസ്ഥയിലാണെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. ബോട്ടുകൾ രാവിലെ ആറു മണിക്കു ശേഷം മാത്രമേ മത്സ്യബന്ധനത്തിനിറങ്ങാവു എന്ന അധികൃതരുടെ തീരുമാനം അപകടത്തിൽപെട്ട ബേട്ട് ലംഘിച്ചതായും സൂചനയുണ്ട്.

