Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർണാടകക്കുടുക്കിൽ...

കർണാടകക്കുടുക്കിൽ അതിർത്തി ഗ്രാമങ്ങൾ

text_fields
bookmark_border
കർണാടകക്കുടുക്കിൽ അതിർത്തി ഗ്രാമങ്ങൾ
cancel

കാസർകോട്: അതിർത്തി തുരുത്തിൽ ഒറ്റപ്പെട്ട് 5000ത്തോളം മലയാളികൾ. നിത്യോപയോഗ സാധനങ്ങൾക്കും ചികിത്സക്കും എന്തിനേറെ പുറത്തിറങ്ങാൻ പോലും കഴിയാതെ ഡബിൾലോക്കിലാണ് അതിർത്തി ജനത. കേരള-കർണാടക അതിർത്തിയിലെ എൻമകജെ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ ജനങ്ങളാണ് കോവിഡ്​ കാലത്ത് കർണാടക വഴി അടച്ചതിനാൽ ദുരിത ജീവിതത്തിലേക്ക് തള്ളപ്പെട്ടത്. 

എൻമകജെ പഞ്ചായത്ത്​ ഒന്നാംവാർഡായ സായ, രണ്ടാം വാർഡായ ചവർക്കാട് ദേശങ്ങളിലുള്ളവരാണ് ദുരിതത്തിലായത്​. ഇവർക്ക് പെർല, അഡ്യനടുക്ക ടൗണുകളിലെത്തണമെങ്കിൽ കർണാടകയുടെ പി.ഡബ്ല്യു.ഡി റോഡിലൂടെ പോവണം. എന്നാൽ, കേരളത്തി​​െൻറ മുഴുവൻ അതിർത്തികളും കർണാടക സർക്കാർ മണ്ണിട്ട് നികത്തിയതിനാൽ ഇവർക്ക് പുറംലോകത്തേക്ക് കടക്കാനാവുന്നില്ല.

എൻഡോസൾഫാൻ ദുരിതബാധിതരടക്കമുള്ള രോഗികൾക്ക് വിദഗ്​ധ ചികിത്സയും കിട്ടുന്നില്ല. അതിർത്തിയിലെ സാറഡുക്ക ചെക്​പോസ്​റ്റ്​ കർണാടക അടച്ചിട്ടതിനാൽ രോഗികൾക്കുപോലും പോകാൻപറ്റാത്ത അവസ്ഥയാണ്. മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ ഇടപെട്ട് നിലവിലുള്ള റേഷൻ കടയുടെ ഒരു ശാഖ വാർഡിനകത്ത് തുടങ്ങിയത് ജനങ്ങൾക്ക് അനുഗ്രഹമായിട്ടുണ്ട്. ചികിത്സക്കായി ഫാമിലി വെൽഫെയർ സ​െൻററി​​െൻറ ഉപകേന്ദ്രവും ആരംഭിച്ചു. ആഴ്ചയിൽ മൂന്നുദിവസം രണ്ട്​ ഡോക്ടർമാർ ഉപകേന്ദ്രത്തിൽ എത്തി ചികിത്സ നടത്തുന്നുണ്ട്​. ഉപകേന്ദ്രം മുഴുവൻ ദിവസങ്ങളിലും പ്രവർത്തിപ്പിക്കാൻ സമ്മർദം ചെലുത്തിവരുകയാണെന്ന് എം.എൽ.എ പറഞ്ഞു.

വലത്​ കേരളം; ഇടത്​ കർണാടകം
നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ഇവിടത്തെ ജനങ്ങൾ ആശ്രയിക്കുന്ന അഡ്യനടുക്ക ടൗണി​​െൻറ വലതു ഭാഗം കേരളവും ഇടതുഭാഗം കർണാടകയുമാണ്. കർണാടക പൊലീസാണ് ഇവിടെ നിയന്ത്രിക്കുന്നത്. ബദിയടുക്ക സ്​റ്റേഷൻ പരിധിയിലാണ് കേരള അതിർത്തി. എന്നാൽ, കർണാടകയിൽ നടപ്പാക്കിയ നിയമമാണ് ഇവിടെയുള്ളത്. രാവിലെ ആറു മുതൽ ഉച്ച 12 വരെയാണ് കർണാടകയിൽ കടകൾ തുറക്കാൻ അനുമതി. 

എൻമകജെ പഞ്ചായത്തി​​െൻറ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കടകൾ തുറക്കാനോ, ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ വരാനോ പൊലീസ് അനുവദിക്കുന്നില്ലെന്ന് രണ്ടാംവാർഡ് അംഗവും കോൺഗ്രസ് പ്രാദേശിക നേതാവുമായ ഐത്തപ്പകുലാൽ പറഞ്ഞു. ഈ പഞ്ചായത്തിലെ ഒന്നാം വാർഡിൽ 225 മറാത്തി വിഭാഗത്തിൽപെടുന്ന എസ്.ടി വിഭാഗക്കാരാണ് താമസിക്കുന്നത്. രണ്ടാം വാർഡിൽ 150 മറാത്തി എസ്.ടി വിഭാഗങ്ങളും താമസിക്കുന്നു. 
ഒന്നാം വാർഡ് മെംബർ ജയശ്രീ കോൺഗ്രസ് പ്രവർത്തകയും എൻമകജെ പഞ്ചായത്ത് വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സനുമാണ്. അടുക്കസ്ഥല പുഴയിൽ വെള്ളം കയറിയതിനാൽ ജനങ്ങൾ പുറംലോകത്തേക്ക് കടക്കാനാവാതെ കടുത്ത ദുരിതത്തിലാണ്.

കഴിഞ്ഞ സർക്കാറി​​െൻറ കാലത്ത് മഞ്ചേശ്വരം എം.എൽ.എയായിരുന്ന പരേതനായ പി.ബി. അബ്​ദുറസാഖ് മുൻകൈയെടുത്ത് എൻമകജെ പഞ്ചായത്തിലെ യാത്രാപ്രതിസന്ധി പരിഹരിക്കാൻ​ ഒന്നാം വാർഡായ സായയിൽ നിന്ന് 17ാം വാർഡായ അടുക്കസ്ഥലയിലേക്ക് പാലം നിർമിക്കാൻ അനുമതി തേടിയിരുന്നു. 14.5 കോടി രൂപ ചെലവിൽ പാലം നിർമിക്കാൻ അനുമതി നൽകുകയും ഇതിലേക്കാവശ്യമായ സ്ഥലം നാട്ടുകാർ സൗജന്യമായി നൽകുകയും ചെയ്​തു. 
എന്നാൽ, പിന്നീടുവന്ന സർക്കാർ ഇതിലേക്കാവശ്യമായ ഫണ്ട് നൽകാത്തതിനാൽ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങിയതായി പഞ്ചായത്തംഗം ഐത്തപ്പകുലാൽ പറഞ്ഞു. പാലത്തി​​െൻറ എസ്​റ്റിമേറ്റ് നടപടി പൂർത്തിയാക്കി സ്ഥലം വിട്ടുനൽകിയ സാഹചര്യത്തിൽ നിർമാണത്തിന് ഉടൻ ടെൻഡർ വിളിക്കണമെന്ന്​ എം.സി. ഖമറുദ്ദീൻ എം.എൽ.എ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsenmakaje panchayathlockdownKasaragod Newsboarder villageskarnataka boarder
News Summary - boarder villages near karnataka in crisis
Next Story