Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോർഡ്​/ കോർപറേഷൻ വീതംവെപ്പ്​ ചർച്ച അവസാന ലാപ്പിലേക്ക്​: തർക്കങ്ങൾ ഒഴിയുന്നില്ല; ലീഗിന്​ 22 ചെയർമാൻ ഉൾപ്പെടെ 33 പദവികൾക്ക്​ ധാരണ

text_fields
bookmark_border
ബോർഡ്​/ കോർപറേഷൻ വീതംവെപ്പ്​ ചർച്ച അവസാന ലാപ്പിലേക്ക്​: തർക്കങ്ങൾ ഒഴിയുന്നില്ല; ലീഗിന്​ 22 ചെയർമാൻ ഉൾപ്പെടെ 33 പദവികൾക്ക്​ ധാരണ
cancel

തിരുവനന്തപുരം: ബോർഡ്​/ കോർപറേഷൻ വീതംവെപ്പ്​ യു.ഡി.എഫിൽ അവസാന ഘട്ടത്തിലേക്ക്​. ഘടകകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കി ധാരണയാകുന്നതിന്​ പിന്നാലെ കോൺഗ്രസിനുള്ള പദവികളിലേക്കുള്ള ആളു​കളുടെ കാര്യത്തിൽ തീരുമാനമെടുക്കും.

ആർ.എസ്​.പിക്ക് കഴിഞ്ഞ യു.ഡി.എഫ്​ സർക്കാർ കാലത്ത്​ ഒമ്പത്​ പദവികളുണ്ടായിരുന്നത്​ നാലായി ചുരുങ്ങിയെന്ന പരാതി ഉയർന്നിട്ടുണ്ട്​. പാർട്ടിയുടെ മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിന്​ കീഴിലുള്ള വനം വികസന കോർപറേഷൻ പോലും ആർ.എസ്​.പിക്ക് ലഭിച്ചില്ലെന്നും പരാതിയുണ്ട്​. വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ് ആർ.എസ്.പി. അനുകൂല നിലപാട് ഉണ്ടായ ശേഷം നിലവിൽ വീതം വെച്ച് കിട്ടിയ ചുമതലകൾ ഏറ്റെടുത്താൽ മതിയെന്ന് നിലപാടിൽ പാർട്ടി നേതൃത്വം.

മുസ്​ലിം ലീഗിന്​ 22 ചെയർമാൻ ഉൾപ്പെടെ 33 പദവികൾക്കാണ്​ ധാരണയായത്​. ഇതിൽ മൂന്ന്​ പേരെ നിയമിച്ച്​ വ്യവസായ വകുപ്പ്​ ഉത്തരവിറക്കി. കേരള മിനറൽ ഡെവലപ്​മെന്‍റ്​ കോർപ്പറേഷൻ (കെംഡെൽ) ചെയർമാൻ സ്ഥാനത്തേക്ക്​ ശ്യാം സുന്ദർ, ​കേരള ഇലക്​ട്രിക്കൽ ആൻഡ്​ അലൈഡ്​ എഞ്ചനീയറിങ്​ കമ്പനി ലിമിറ്റഡ്​ (കെ.ഇൽ.എൽ) ചെയർമാൻ സ്ഥാനത്തേക്ക്​ ടി.എം. സലീം, ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്​ ചെയർമാനായി സി.എച്ച്​. റഷീദ്​ എന്നിവരെയാണ്​ നിയമിച്ചത്​.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സ്റ്റീൽ ഇൻഡസ്​ട്രീസ്​ കേരള ലിമിറ്റഡ്​ (സിൽക്​) ചെയർമാനാകുമെന്നാണ്​ സൂചന. യൂത്ത്​ലീഗ്​ നേതാവ്​ സി.കെ സുബൈർ കേരള സ്​റ്റേറ്റ്​ ഇൻഡസ്​ട്രിയൽ എന്‍റർപ്രൈസസ്​ ലിമിറ്റഡ്​ (കെ.എസ്​.ഐ.ഇ) ചെയർമാനായേക്കും. കേരള സ്മാൾ ഇൻഡസ്​ട്രീസ്​ ഡെവലപ്​മെന്‍റ്​ കോർപറേഷൻ (സിഡ്​കോ) ചെയർമാൻ സ്ഥാനത്തേക്ക്​ ടി. മുഹമ്മദ്​ വയനാട്​, കേരള റൂറൽ എം​േപ്ലായ്​മെന്‍റ്​ ആൻഡ്​ വെൽഫെയർ സൊ​സൈറ്റി (ക്രൂസ്​) ചെയർമാൻ സ്ഥാനത്തേക്ക്​ യഹ്​യാ ഖാൻ എന്നിവരുടെ പേരുകളാണ്​ പരിഗണനയിലുള്ളത്​.

അതെസമയം, പി.ജെ ജോസഫിന്റെ കാബിനറ്റ് പദവി നീളുന്നതിൽ കേരള കോൺഗ്രസിന്​ അതൃപ്തിയുണ്ട്​. നിലവിൽ എട്ട്​ പദവികളാണ് കേരള കോൺഗ്രസിന് വാഗ്ദാനം ചെയ്തിട്ടുള്ളത്. കാബിനറ്റ്​ റാങ്കോടെയുള്ള നോർക്ക വൈസ് ചെയർമാൻ സ്ഥാനമാണ് മാണി സി കാപ്പൻ പ്രതീക്ഷിക്കുന്നത്. മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയ സി.എം.പിക്കും കേരള കോൺഗ്രസ്​ ജേക്കബ് വിഭാഗത്തിനും ബോർഡ് കോർപറേഷൻ പദവി നൽകിയാൽ സമാനമായ നിലയിൽ തങ്ങൾക്കും വേണമെന്ന അവകാശവാദം മറ്റ് ചെറു ഘടക കക്ഷികൾ ഉന്നയിക്കുന്നുണ്ട്. തർക്കമുള്ള വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് നീക്കം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Board/Corporation sharing talks in final lap; League gets 33 posts
Next Story