രാഷ്ട്രീയക്കാരെ ഒഴിവാക്കി കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിച്ചു
text_fieldsതിരുവനന്തപുരം: സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിച്ചു. രാഷ്ട്രീയക്കാരെ ഒഴിവാക്കി പ്രൊഫഷണലുകളെ മാത്രം ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കണമെന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ് ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി തുടരും, ബോർഡ് അംഗങ്ങളായി ട്രാൻസ്പോർട്ട് കമ്മീഷണർ എം.ആർ അജിത് കുമാർ ഐ.പി.എസ്, ഫിനാൻസ് ഡിപ്പാർട്ട്മെന്‍റ് അഡീഷണൽ സെക്രട്ടറി ലക്ഷ്മി രഘുനാഥ്, നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, ഗതാഗത വകുപ്പ് ജോ. സെക്രട്ടറി വിജയശ്രീ കെ.എസ്, കേന്ദ്ര സർക്കാരിൻ ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധി, റെയിൽവെ ബോർഡ് പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിച്ചത്.
കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധിയേയും, റെയിൽവെ ബോർഡ് പ്രതിനിധിയേയും നിർദ്ദേശിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കും. കേന്ദ്ര സർക്കാർ നിർദേശിക്കുന്നത് അനുസരിച്ചു അവരുടെ പേര് ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

