Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്ലൂവെയ്​ല്‍...

ബ്ലൂവെയ്​ല്‍ കളി​െച്ചന്ന്​ ഫേസ്​ബുക്കിൽ പോസ്​റ്റിട്ടു; യുവാവി​നെതിരെ കേസ്​

text_fields
bookmark_border
ബ്ലൂവെയ്​ല്‍ കളി​െച്ചന്ന്​ ഫേസ്​ബുക്കിൽ പോസ്​റ്റിട്ടു; യുവാവി​നെതിരെ കേസ്​
cancel

ചെ​റു​തോ​ണി: ബ്ലൂ​വെ​യ്​​ല്‍ ഒാ​ൺ​ലൈ​ൻ ​െഗ​യിം ക​ളി​െ​ച്ച​ന്ന്​ ഫേ​സ്​​ബു​ക്കി​ൽ പോ​സ്​​റ്റി​ട്ട യു​വാ​വി​നെ​തി​രെ  കേ​സെ​ടു​ത്തു. ഗെ​യി​മി​​െൻറ മൂ​ന്നു​ഘ​ട്ട​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യും കൈ​യി​ല്‍ ​േബ്ല​ഡു​കൊ​ണ്ട് മു​റി​വേ​ൽ​പി​ച്ച​താ​യും പോ​സ്​​റ്റി​ട്ട ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നെ​യാ​ണ്​ വെ​ള്ളി​യാ​ഴ്​​ച മു​രി​ക്കാ​ശ്ശേ​രി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. താ​ന്‍ ഗെ​യിം ക​ളി​ച്ചി​ട്ടി​ല്ലെ​ന്നും ഫേ​സ്​​ബു​ക്കി​ൽ ലൈ​ക്ക് കി​ട്ടാ​നാ​യി പോ​സ്​​റ്റ്​ ഇ​ട്ട​താ​ണെ​ന്നും ചോ​ദ്യംെ​ച​യ്യ​ലി​ൽ ഇ​യാ​ൾ  സ​മ്മ​തി​ച്ചു. 

ക​ഴി​ഞ്ഞ​ദി​വ​സം ഫേ​സ്​​ബു​ക്കി​ൽ ക​ളി​യു​ടെ നാ​ലാം സ്​​റ്റേ​ജ്​ പൂ​ർ​ത്തി​യാ​യ​തി​​െൻറ ഫോ​ട്ടോ​യാ​ണ്​  പോ​സ്​​റ്റ്​ ചെ​യ്​​ത​ത്. ​േബ്ല​ഡു പ​യോ​ഗി​ച്ച് കൈ​യു​ടെ ഞ​ര​മ്പു​മു​റി​ക്കു​ന്ന​താ​ണ്​ നാ​ലാ​മ​ത്തെ സ്​​റ്റേ​ജി​ലെ ടാ​സ്​​കെ​ന്ന്​ പ​റ​ഞ്ഞാ​യി​രു​ന്നു സെ​ൽ​ഫി​യെ​ടു​ത്തു​ള്ള പോ​സ്​​റ്റ്​. താ​ന​റി​യാ​തെ​യാ​ണ് ഫേ​സ്​​ബു​ക്കി​ൽ ഫോ​ട്ടോ പോ​സ്​​റ്റ്​ ചെ​യ്ത​തെ​ന്നും എ​ല്ലാ​വ​രും ക്ഷ​മി​ക്ക​ണ​മെ​ന്നും തി​രു​ത്തി പോ​സ്​​റ്റ്​ ചെ​യ്യി​പ്പി​ച്ച​ശേ​ഷം പൊ​ലീ​സ്​ വി​ട്ട​യ​ച്ചു. ഫോ​ണ്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത പൊ​ലീ​സ് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി സൈ​ബ​ര്‍ സെ​ല്ലി​ന്​ കൈ​മാ​റി. ഫേ​സ്​​ബു​ക്ക്​ വ​ഴി വ്യാ​ജ​സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തി​ന് ഐ.​ടി ആ​ക്ട് പ്ര​കാ​ര​മാ​ണ്​ മു​രി​ക്കാ​ശ്ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ കേ​​െ​സ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfacebook postBlue Whalepolice casemalayalam newsKiller game
News Summary - Blue whale challenge-Kerala news
Next Story