നീല നിറമുള്ള 'മെസ്സിപ്പായസം' വിളമ്പി ഫാൻസ്: 'നാലു വർഷം നീളുന്ന ആഘോഷം, എല്ലാ ഡിസംബറിലും പായസം, വർഷംതോറും സൈക്കിൾ വിതരണം'
text_fieldsമണ്ണഞ്ചേരിയിൽ അർജന്റീന ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘മെസ്സിപ്പായസം’ നൽകുന്നു
മണ്ണഞ്ചേരി (ആലപ്പുഴ): അർജന്റീന ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അർജന്റീനയുടെ വിജയത്തിൽ മണ്ണഞ്ചേരിയിൽ ആഹ്ലാദ പ്രകടനവും പായസ വിതരണവും നടത്തി. മെസ്സിപ്പായസം എന്ന പേരിട്ട് നീല നിറമുള്ള സേമിയ പായസമാണ് ക്ലബ് പ്രവർത്തകർക്കും യാത്രക്കാർക്കും നൽകിയത്.
ആയിരത്തോളം ഗ്ലാസ് മെസ്സിപ്പായസം വിതരണം ചെയ്തു. നാലു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്. എല്ലാവർഷവും ഡിസംബറിൽ പായസം വിതരണം ചെയ്യും. പഞ്ചായത്തിലെ നിർധന വിദ്യാർത്ഥിക്ക് ഓരോ വർഷവും ഓരോ സൈക്കിൾ വീതവും നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
മുഹമ്മദ് മേത്തർ, ഷോൺ, അഷ്‌റഫ്, അജയ് സച്ചിൻ, നൗഫൽ, ജാബിർ നൈന, മനാഫ്, സാലിഹ്, ജാരിസ് , നൗഷാദ്, അബ്ദുൽ സലാം, സുൽഫിക്കർ, ജാരി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

