നീല, വെള്ള കാർഡുകാർക്ക് ഇനി 'സ്പെഷൽ അരി' ഇല്ല
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ പശ്ചാത്തലത്തിൽ നീല, വെള്ള കാർഡുകാർക്ക് നൽകിവന്നിരുന്ന 'സ്പെഷൽ അരി'യുടെ വിതരണം സംസ്ഥാന സർക്കാർ അവസാനിപ്പിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ഈ മാസം മുതൽ നീലക്കാർഡുകാർക്ക് ഓരോ അംഗത്തിനും രണ്ടുകിലോ അരിവീതം കിലോക്ക് നാല് രൂപനിരക്കിലും വെള്ളക്കാർഡുകാർക്ക് മൂന്ന് കിലോ അരി 10.90 രൂപനിരക്കിലും മാത്രമേ ലഭിക്കൂ.
ഇതിനുപുറമെ ഇരുവിഭാഗങ്ങൾക്കും ഒരുകിലോ മുതൽ മൂന്ന് കിലോവരെ ആട്ട കിലോക്ക് 17 രൂപ നിരക്കിലും ലഭിക്കും. അടുത്തമാസം മുതൽ വെള്ളക്കാർഡുകാർക്കുള്ള വിഹിതത്തിൽ വർധന വരുത്തുന്നത് പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കഴിഞ്ഞ മേയ് മുതലാണ് നീല, വെള്ള കാർഡുകാർക്ക് 10 കിലോ അരി കിലോക്ക് 15 രൂപ നിരക്കിൽ വിതരണം ചെയ്യാൻ തീരുമാനിച്ചത്. കേന്ദ്രത്തിൽനിന്ന് 22 രൂപക്ക് ലഭിക്കുന്ന അരിയാണ് 50 ലക്ഷത്തോളം കുടുംബങ്ങൾക്ക് 15 രൂപ നിരക്കിൽ നൽകിയത്.
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചതോടെ വെള്ള, നീല കാർഡുകാർക്ക് ഈ മാസം മണ്ണെണ്ണ ലഭിക്കില്ല. അതേസമയം കേന്ദ്ര സർക്കാർ അനുവദിച്ച സൗജന്യ റേഷൻ 21 മുതൽ വിതരണം ചെയ്യും. മഞ്ഞ, പിങ്ക് കാർഡുകൾക്ക് ആളൊന്നിന് അഞ്ചുകിലോ അരിയും കാർഡ് ഒന്നിന് ഒരുകിലോ കടലയുമാണ് ലഭിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

