Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൈഫുവിന് രക്തദാനം...

സൈഫുവിന് രക്തദാനം തന്നെയാണ്​​ ജീവിതം

text_fields
bookmark_border
saifu, blood donation
cancel

മ​ങ്ക​ട: 41​ വ​യ​സ്സി​നു​ള്ളി​ൽ 41 ത​വ​ണ ര​ക്തം ന​ൽ​കി ജീ​വ​ദാ​നം വ്ര​ത​മാ​ക്കി വേ​റി​ട്ട വ​ഴി​യി​ലൂ​ടെ​യാ​ണ്​ സൈ​ഫു സിം​ഫ​ണി എ​ന്ന ഫോ​​ട്ടോ​ഗ്രാ​ഫ​റു​ടെ സ​ഞ്ചാ​രം. കേ​ര​ള​ത്തി​ല്‍ വ്യാ​പ​ക​മാ​യ ര​ക്​​ത​ദാ​ന ശൃം​ഖ​ല​യു​ള്ള കൂ​ട്ടാ​യ്മ​ക്ക്​ നേ​തൃ​ത്വം ന​ല്‍കു​ന്ന ഇദ്ദേഹം​ സാ​ധാ​ര​ണ ര​ക്ത​ദാ​താ​ക്ക​ളി​ല്‍നി​ന്നും വ്യ​ത്യ​സ്തനാണ്​. ഹൃ​ദ്രോ​ഗി​ക​ള്‍ക്കാ​വ​ശ്യ​മാ​യ വെ​ള്ള ര​ക്താ​ണു​ക്ക​ളെ​യാ​ണ്​ ന​ൽ​കു​ന്ന​ത്. ഒ​രാ​ഴ്ച​യോ​ളം രോ​ഗി​യു​ടെ കൂ​ടെ​താ​മ​സി​ച്ച് ചെ​യ്യേ​ണ്ട പ്ര​ക്രി​യ​യാ​ണി​തിലുള്ളത്​.

സൈ​ഫു​ല്ല അ​ല​ന​ല്ലൂ​ര്‍ എ​ന്ന സൈ​ഫു നേ​തൃ​ത്വം ന​ല്‍കു​ന്ന 'ത​ണ​ലോ​രം' കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ല്‍ ഏ​താ​ണ്ടെ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​മാ​യും മ​റ്റു പ്രാ​ധാ​ന ആ​ശു​പ​ത്രി​ക​ളു​മാ​യും തി​രു​വ​ന​ന്ത​പു​രം ആ​ര്‍.​സി.​സി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന 24 മ​ണി​ക്കൂ​ർ സേ​വ​ന സ​ന്ന​ദ്ധ​രാ​യ ര​ക്ത​ദാ​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ണ്ട്. ഏ​ത്​ പാ​തി​രാ​വി​ലും രക്​തം നൽകി നി​ര​വ​ധിപേർക്ക്​ ആ​ശ്വാ​സ​മാ​കാ​ൻ കൂ​ട്ടാ​യ്​​മ​ക്ക്​ സാ​ധി​ച്ചു. ആ​ദ്യ​മൊ​ക്കെ വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് സൈ​ഫു ര​ക്തം ന​ല്‍കി​യി​രു​ന്ന​ത്. പി​ന്നീ​ട​ത് ആ​റു മാ​സ​ത്തി​ലാ​ക്കി. ഇ​പ്പോ​ള്‍ മൂ​ന്നു മാ​സ​ത്തി​ലാ​ണ്. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​നും മി​ക​ച്ച നൃ​ത്ത​ക​ലാ ഫോ​ട്ടോ ഗ്രാ​ഫ​റു​മാ​യ ഇ​ദ്ദേ​ഹം 'ത​ണ​ലോ​രം ഡെ​സ്​​റ്റി​റ്റ്യൂ​ട്ട്​ കെ​യ​ര്‍' സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ൻറാണ്​. അ​ല​ഞ്ഞുതി​രി​യു​ന്ന​വ​ർക്ക്​ ഭ​ക്ഷ​ണം ന​ൽ​ക​ലും ബ​ന്ധു​ക്ക​ളി​ല്ലാ​ത്ത​വ​രെ കു​ളി​പ്പി​ച്ച് വൃ​ത്തി​യാ​ക്കി പു​ന​ര​ധി​വ​സി​പ്പി​ക്ക​ലും മ​റ്റും സൈഫുവി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്നു. ഫോ​ട്ടോ​ഗ്ര​ഫി​യാ​ണ്​ ഉ​പ​ജീ​വ​ന​മാ​ർ​ഗം. ഇ​ന്ത്യ​യി​ലെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നാ​നൂ​റോ​ളം ക​ലാ​രൂ​പ​ങ്ങ​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍ത്തി​യ സൈ​ഫു മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ദു​ബൈ, നേ​പ്പാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഫോ​ട്ടോ പ്ര​ദ​ര്‍ശ​നം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation
News Summary - blood donation for Saifu
Next Story