‘സ്വപ്നത്തേക്കാൾ സുന്ദരം കേരളം...മനം നിറഞ്ഞ് ബ്ലോഗർമാർ
text_fieldsതൃശൂർ: ‘കൊതിതീരാത്ത കാഴ്ചകൾ... രുചികൾ! പുഞ്ചിരിയോടെ വരവേൽക്കുന്ന നാട്ടുകാർ! ഇൗ മനോഹരഭൂമിയെ എങ്ങനെ മറക്കും?’ കേരളത്തിെൻറ സൗന്ദര്യത്തിൽ മയങ്ങിയ വിദേശ ബ്ലോഗർമാർ ഒറ്റസ്വരത്തിൽ പറഞ്ഞു. കേരള ടൂറിസത്തിെൻറ വാർഷിക ബ്ലോഗേഴ്സ് സംഗമത്തിെൻറ ഭാഗമായാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ബ്ലോഗർമാർ സംസ്ഥാനം സന്ദർശിക്കാനെത്തിയത്.
‘ഇവിടുത്തെ ജനങ്ങളുടെ സ്നേഹം ഒരിക്കലും മറക്കാനാവാത്തതാണെന്ന് ആദ്യമായി കേരളത്തിലെത്തിയ ഫിലിപ്പീൻസ് സ്വദേശിനി കരീന റമോസിെൻറ അഭിപ്രായം. തേങ്ങ കൊണ്ടുണ്ടാക്കിയ വിഭവങ്ങളുടെ രുചി നാവിൽ നിന്നു മാറുന്നില്ലെന്ന് ബ്രസീലിൽ നിന്നെത്തിയ ഗിൽസിമറ കറേസിയ പറഞ്ഞു. കായലും പ്രകൃതി ഭംഗിയും ആസ്വദിച്ച് മതിതീരാത്തതാണെന്ന് റൊമാനിയയിലെ ബ്ലോഗർ മിഹൈല പോപ പറഞ്ഞു.
ആദ്യമായാണ് കേരളത്തിലെത്തുന്നത്. ഇന്ത്യയിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലവും മലയാള നാടാണെന്നും അവർ പറഞ്ഞു. 18ന് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച 30 ബ്ലോഗർമാർ അടങ്ങുന്ന സംഘമാണ് തൃശൂരിലെത്തിയത്. കേരള ബ്ലോഗ് എക്സ്പ്രസിെൻറ അഞ്ചാമത് എഡിഷനാണിത്. ബ്ലോഗുകൾ, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ ബ്ലോഗർമാർ കേരളത്തെക്കുറിച്ച് എഴുതുകയും ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യും. തൃശൂരിന് പുറമെ ആലപ്പുഴ, കുമരകം, മൂന്നാർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചതിന് ശേഷം ഏപ്രിൽ ഒന്നിന് കൊച്ചിയിൽ യാത്ര അവസാനിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
