എം.ജി.എസ് 'മരിച്ചെന്ന്' ബി.എൽ.ഒ; തപാൽ വോട്ട് െചയ്യാനായില്ല
text_fieldsകോഴിക്കോട്: പ്രമുഖ ചരിത്രകാരൻ എം.ജി.എസ് നാരായണൻ മരിച്ചെന്ന് ബി.എൽ.ഒ റിപ്പോർട്ട് ചെയ്തതിനാൽ ഇദ്ദേഹത്തിന് തപാൽവോട്ട് െചയ്യാനായില്ല. മലാപ്പറമ്പിലെ ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) സുരേഷ് ആണ് എം.ജി.എസ് മരിച്ചെന്ന സമൂഹമാധ്യമത്തിലെ അറിയിപ്പുകണ്ട് കൂടുതൽ അന്വേഷണം നടത്താതെ 80 വയസ്സ് പിന്നിട്ടവരുെട തപാൽവോട്ട് പട്ടികയിൽനിന്ന് എം.ജി.എസിന്റെ പേര് ഒഴിവാക്കിയത്.
കഴിഞ്ഞദിവസം അയൽവാസികളായ 80 കഴിഞ്ഞ രണ്ടുപേർ വോട്ട് െചയ്തപ്പോഴാണ് വിഷയം ശ്രദ്ധയിൽപെട്ടതെന്ന് എം.ജി.എസിെൻറ ഭാര്യ പ്രേമലത 'മാധ്യമ'ത്തോട് പറഞ്ഞു. സംഭവം അറിഞ്ഞ്, ജില്ല കലക്ടർ എസ്. സാംബശിവറാവു എം.ജി.എസിന് പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കുമെന്ന് അറിയിച്ചു. എന്നാൽ, ശാരീരിക അവശതകളുള്ളതിനാൽ ബൂത്തിലെത്താനാകില്ലെന്നാണ് കുടുംബം പറയുന്നത്. മലാപ്പറമ്പ് എൽ.പി സ്കൂളിലെ ബൂത്തിലാണ് എം.ജി.എസിന് വോട്ട്. നാളുകൾക്ക് മുമ്പാണ് എം.ജി.എസ് മരിച്ചെന്ന് വാർത്ത വന്നത്.