ബി.എൽ.ഒ ഡ്യൂട്ടിയുടെ പേരിൽ അമിത ഭാരം ഏൽപിക്കുന്നത് പ്രതിഷേധാർഹം -കെ.എ.ടി.എഫ്
text_fieldsപാലക്കാട്: ബി.എൽ.ഒ ഡ്യൂട്ടിയുടെ പേരിൽ അധ്യാപകർക്കും മറ്റു ഉദ്യോഗസ്ഥർക്കും അമിത ജോലി നൽകി പ്രയാസപ്പെടുത്തുന്നത് പ്രതിഷേധാർഹമാണെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) സംസ്ഥാന സമിതി. ബി.എൽ.ഒ ഡ്യൂട്ടിയിലുള്ള കാസർകോട് ചെർക്കള ഹയർ സെക്കൻഡറി സ്കൂളിലെ സവാദ് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം സൃഷ്ടിച്ചത് ഇത്തരം സമയബന്ധിതമായ വലിയ ജോലികൾ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തു തീർക്കണമെന്ന നിർബന്ധ നിർദേശമാണ്.
സവാദിന്റെ ജീവൻ നഷ്ടപ്പെടുത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം.ടി. സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട്, ട്രഷറർ എ.പി. ബഷീർ, മാഹിൻ ബാഖവി, നൗഷാദ് കോപ്പിലാൻ, റഷീദ് മദനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

