Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ ബി.എൽ.ഒ...

കണ്ണൂരിൽ ബി.എൽ.ഒ ജീവനൊടുക്കി; എസ്.ഐ.ആർ ജോലി സമ്മർദമെന്ന് ആരോപണം

text_fields
bookmark_border
Aneesh George
cancel
camera_alt

അനീഷ് ജോർജ്

Listen to this Article

കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ് ജോർജ് (44) ആണ് മരിച്ചത്.

എസ്‌.ഐ.ആർ ജോലി സമ്മർദമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ജോലി സമ്മർദത്തെ കുറിച്ച് അനീഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് അനീഷ് ജീവനൊടുക്കിയത്. എസ്‌.ഐ.ആർ ഫോം വിതരണവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാർട്ടി നേതാക്കളെ കൂടെ കൂട്ടിയതുമായി ബന്ധപ്പെട്ടും തർക്കങ്ങളുണ്ടായിരുന്നു.

ഫോം പൂരിപ്പിക്കാൻ വൈകിയതുമായി ബന്ധപ്പെട്ടും അനീഷിന് സമ്മർദമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ശനിയാഴ്ച രാത്രി വളരെ വൈകിയാണ് അനീഷ് ഉറങ്ങിയതെന്ന് ഭാര്യ പറഞ്ഞു. ഒരു മണിവരെ എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. ജോലിയിലെ സമ്മർദം സംബന്ധിച്ച് അനീഷ് പറഞ്ഞിരുന്നതായി ഭാര്യയും വ്യക്തമാക്കുന്നുണ്ട്.

സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ജില്ല കലക്ടറോട് റിപ്പോർട്ട് തേടി. ജോലി സമ്മർദമുണ്ടെന്ന് പരാതി കിട്ടിയിട്ടില്ല. 31 ദിവസം ബി.എൽ.ഒമാർക്ക് മറ്റു ജോലികളൊന്നും ഇല്ല. ടീം വർക്കായാണ് ജോലി നടക്കുന്നതെന്നും കമീഷൻ വ്യക്തമാക്കി.

(ശ്രദ്ധിക്കുക. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കാം: 1056, 0471-2552056)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SIRBooth level officer
News Summary - BLO commits suicide in Kannur; Alleges SIR work pressure
Next Story