Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രധാന അധ്യാപിക...

പ്രധാന അധ്യാപിക വെളിച്ചമായി; ​ഐബിന്‍ പെരിയാർ കീഴടക്കി

text_fields
bookmark_border
ibin-c-thomas
cancel
camera_alt??????.??.?????? ?????? ???????? ???? ????????? ???????? ??? ?????????????????? ??????? ??????????????????

ആ​ലു​വ: പ്ര​ധാ​ന അ​ധ്യാ​പി​ക വെ​ളി​ച്ച​മാ​യ​പ്പോ​ൾ പു​ഴ​യി​ലെ മ​ര​ണ​ക്ക​യ​ങ്ങ​ളെ ത​ള്ളി​മാ​റ്റി ഐ​ബി​ന് ‍ പെ​രി​യാ​ർ കീ​ഴ​ട​ക്കി. പെ​രി​യാ​ർ നീ​ന്തി​ക്ക​ട​ക്ക​ണ​മെ​ന്ന ആ​ലു​വ അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ ർ​ഥി​യാ​യ 11കാ​ര​ന്‍ ഐ​ബി​ന്‍ ​സി.​ തോ​മ​സി​​െൻറ ആ​ഗ്ര​ഹം വ്യാ​ഴാ​ഴ്ച സ​ഫ​ല​മാ​യി. ഐ​ബി​ൻ അ​ട​ക്ക​മു​ള്ള കു​ട ്ടി​ക​ളു​ടെ വ​ഴി​കാ​ട്ടി​യാ​യ പ്ര​ധാ​ന അ​ധ്യാ​പി​ക ജി​ജി വ​ര്‍ഗീ​സും പ​രി​ശീ​ല​ന​ത്തി​ലും നീ​ന്ത​ലി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​ജി വാ​ളാ​ശ്ശേ​രി​യാ​യി​രു​ന്നു പ​രി​ശീ​ല​ക​ൻ.

3200ല​ധി​കം പേ​ർ​ക്ക് പെ​രി​യാ​റി​ൽ സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക​യും 778 ഓ​ളം പേ​രെ പെ​രി​യാ​റി​ന്​ കു​റു​കെ നീ​ന്തി​ക്കു​ക​യും ചെ​യ്ത​യാ​ളാ​ണ്​ സ​ജി. ഐ​ബി​​െൻറ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്​ പ്ര​ധാ​ന അ​ധ്യാ​പി​ക പി​ന്തു​ണ​യു​മാ​യി ഒ​പ്പം ചേ​രു​ക​യാ​യി​രു​ന്നു. പു​ഴ​യി​ലെ വീ​തി​യും ആ​ഴ​വും കൂ​ടു​ത​ലു​ള്ള ഭാ​ഗ​ത്താ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും സാ​ഹ​സി​ക നീ​ന്ത​ൽ. പ​രി​ശീ​ല​ക​ൻ സ​ജി​യും ഇ​വ​രോ​ടൊ​പ്പം നീ​ന്തി.

നി​ര​വ​ധി​യാ​ളു​ക​ൾ പ്രോ​ത്സാ​ഹ​ന​മേ​കി പെ​രി​യാ​റി‍​െൻറ ഇ​രു​ക​ര​ക​ളി​ലു​മാ​യി നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.10 ന് ​ആ​ലു​വ അ​ദ്വൈ​താ​ശ്ര​മം ക​ട​വി​ൽ കീ​ഴ്മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​എ. ര​മേ​ശ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. 8.32ന് ​മ​ണ​പ്പു​റ​ത്ത് നീ​ന്തി​യെ​ത്തി​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് സ്‌​ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ഭി​ലാ​ഷ് അ​ശോ​ക​​െൻറ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. അ​ന്ധ​വി​ദ്യാ​ല​യം മാ​നേ​ജ​ർ വ​ർ​ഗീ​സ് അ​ല​ക്‌​സാ​ണ്ട​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും കു​ട്ടി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​തേ വി​ദ്യാ​ല​യ​ത്തി​ലെ 11കാ​ര​നാ​യ മ​നോ​ജി​നെ കു​റ​ച്ചു​ദി​വ​സം മു​മ്പ്​ സ​ജി പെ​രി​യാ​റി​ന് കു​റു​കെ നീ​ന്തി​ച്ചി​രു​ന്നു.

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഐ​ബി​ൻ മെ​ഡി​ക്ക​ൽ ബി​സി​ന​സു​കാ​ര​നും പി.​ടി.​എ പ്ര​സി​ഡ​ൻ​റു​മാ​യ തോ​മ​സി​​െൻറ​യും കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി ബി​നി തോ​മ​സി​​െൻറ​യും മ​ക​നാ​ണ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നാ​ലാം വ​യ​സ്സി​ലാ​ണ് കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്​​ട​പ്പെ​ട്ട​ത്. 2018 ലെ ​പ്ര​ള​യ​മാ​ണ്​ സ്​​കൂ​ളി​ലെ കു​ട്ടി​ക​ളെ നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ക്കേ​ണ്ട​തി​​െൻറ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​ധാ​ന അ​ധ്യാ​പി​ക ജി​ജി വ​ർ​ഗീ​സ് പ​റ​ഞ്ഞു. അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് സ​ജി വാ​ളാേ​ശ്ശ​രി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBlind StudentIbin C ThomasRiver Periyar swimming
News Summary - Blind Student Ibin C Thomas Cover River Periyar -Kerala News
Next Story